അമിതമദ്യപാനവും ശാരീരിക ഉപദ്രവും  സഹിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി യുവതി; ഭാര്യവരാത്ത ദേഷ്യത്തിൽ അമ്മായിയപ്പനെ കുത്തിവീഴ്ത്തി മരുമകൻ; കൊല്ലത്തെ സംഭവം ഇങ്ങനെ…


കൊ​ല്ലം: ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഭാ​ര്യാ​പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​രി​പ്പ​ള്ളി വി​നീ​ത് ഭ​വ​നി​ല്‍ വി​പി​ൻ(27) ആ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ്ഥി​രം മ​ദ്യ​പാ​നി​യും ല​ഹ​രി​ക്ക് അ​ടി​മ​യു​മാ​യ പ്ര​തി ഭാ​ര്യ​യു​മാ​യി സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം മൂ​ലം സ​ഹി​കെ​ട്ട യു​വ​തി എ​ഴി​പ്പു​റ​ത്തു​ള്ള​വീ​ട്ടി​ൽ പി​താ​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ 22ന് ​മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ വി​പി​ൻ ഭാ​ര്യ​യെ ത​ന്നോ​ടൊ​പ്പം വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പി​താ​വ് ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യി​രു​ന്ന മാ​ര​കാ​യു​ധം കൊ​ണ്ട് വി​പി​ൻ ഭാ​ര്യാ​പി​താ​വ് പ്ര​സാ​ദി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു.

പ്ര​സാ​ദി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment