സിബിഐ വന്നു എല്ലാം ശരിയാകും..! പി. ​ജ​യ​രാ​ജ​നെ​തി​രേ യു​എ​പി​എ; ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജി നെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊ​ച്ചി: ആ​ർ​എ​സ്എ​സ് നേ​താ​വ് ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെ​തി​രേ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. യു​എ​പി​എ ചു​മ​ത്തി​യാ​ണു കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 2014 ൽ ​ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാം​ഘ​ട്ട കു​റ്റ​പ​ത്ര​മാ​ണു ഇ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ൽ ഇ​രു​പ​ത്തി​യ​ഞ്ചാം പ്ര​തി​യാ​യ ജ​യ​രാ​ജ​നെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണു നി​ര​ത്തി​യി​ട്ടു​ള്ള​ത്. കൊ​ല​യ്ക്കു​വേ​ണ്ട സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്ത​തു ജ​യ​രാ​ജ​നാ​ണെ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ ആ​റു​പ്ര​തി​ക​ളാ​ണു ര​ണ്ടാം കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. 2014 സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണു മ​നോ​ജ് കൊ​ല്ല​പ്പെ​ട്ട​ത്.

ബോം​ബെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രി​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷം മ​നോ​ജി​നെ വാ​ഹ​ന​ത്തി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി വ​ടി​വാ​ളി​നു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ സി​ബി​ഐ​യ്ക്കു വി​ടു​ക​യാ​യി​രു​ന്നു.

Related posts