കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ക​രു​വാ​ര​ക്കു​ണ്ടി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം; ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വ​നം​വ​കു​പ്പ്

മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ടി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. ‌ഇ​ന്നു രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മു​ള്ള​റ സ്വ​ദേ​ശി ജം​ഷീ​റാ​ണ് മ​രി​ച്ച​ത്. ടാ​പ്പിം​ഗി​നി​ടെ ജം​ഷീ​റി​നെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു. ജം​ഷീ​റി​നെ ആ​ക്ര​മി​ച്ച സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​യി കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Related posts

Leave a Comment