അടിതെറ്റിയാൽ..! കാടിറങ്ങി കൃഷികൾ നശിപ്പിക്കുന്നതിനിടെ കണ്ണൂരിൽ ആന കിണറ്റിൽവീണു

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ച​ന്ദ​ന​ക്കാം​പാ​റ ന​റു​ക്കും ചീ​ത്ത​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ഒ​ന്നു കി​ണ​റ്റി​ൽ വീ​ണു. പു​ളി​ക്ക​ത്ത​ട​ത്തി​ൽ ച​ന്ദ്ര​ന്‍റെ കൃ​ഷി സ്ഥ​ല​ത്തെ 15 മീ​റ്റ​റോ​ളം ആ​ഴ​മു​ള്ള വെ​ള്ള​മി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് വീ​ണ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ട് ആ​ന​ക​ൾ എ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും തു​ര​ത്തു​ന്ന​തി​നി​ടെ ആ​ന കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റാ​ണി​ത്. പാ​ടാം​ക​വ​ല​യി​ൽ നി​ന്നു​ള്ള വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പ​യ്യാ​വൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ​ന​യെ ക​ര​യ്ക്ക് ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ആ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ർ​ത്ത് കൊ​ട്ട​യി​ൽ ബാ​ബു, ബെ​ന്നി, വെ​മ്പ​ർ കോ​ട്ടി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ റ​ബ​ർ,വാ​ഴ ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ച​ന്ദ​ന​ഗി​രി​യി​ൽ ര​ണ്ട് കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ 9 ആ​ന​ക​ളി​റ​ങ്ങി​യി​രു​ന്നു.

Related posts