കോവിഡ് 19;സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല, റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക​യി​ൽ


ഹ​രി​പ്പാ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പു മു​ത​ൽ അ​വ​രെ ട്രെ​യി​നി​ൽ ക​യ​റ്റി യാ​ത്ര​യാ​ക്കു​ന്ന​തു വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ദേ​ശ​ത്തുനി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രെ ക്വാ​റ​ന്‍റൈൻ ചെ​യ്യു​ന്ന​തും ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ രോ​ഗപ്ര​തി​രോ​ധത്തി​ന് ആ​വ​ശ്യ​മാ​യ യാ​തൊ​രു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​ന്യ സം​സ്ഥാ​ന​ത്തുനി​ന്നും വി​ദേ​ശ​ത്തുനി​ന്നും എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ച്ച് ക്വാ​റ​ന്‍റൈ​ൻ ചെ​യ്യാ​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ച് ജോ​ലി ചെ​യ്യു​മ്പോ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച മാ​സ്ക് മാ​ത്രം ധ​രി​ച്ച് ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സീൽ​ദാ​ർ ഡി.​സി. ദി​ലീ​പ് കു​മാ​റിന്‍റെെ നേ​തൃ​ത്വ​ത്തി​ൽ ക്വാ​റ​ന്‍റൈ​ൻ ചെ​യ്ത നാ​ലു പേ​ർ​ക്ക് കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ​ങ്ക​യി​ലാ​ണ് താ​ലൂ​ക്ക് ഒാ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ.

ഒ​രു ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പി​പി​ഇ കി​റ്റു​ക​ൾ​ക്ക് 3000 ൂ​പ​ക്ക് മു​ക​ളി​ലാ​ണ് വി​ല എ​ന്നി​രി​ക്കെ സ്വ​ന്തം നി​ല​ക്ക് പി​പി​ഇ കി​റ്റ് വാ​ങ്ങി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പുവ​രു​ത്തു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല.

നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോവിഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രും ത​യ്യാ​റാ​യാ​ൽ മാ​ത്ര​മേ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടും സു​ര​ക്ഷി​ത​മാ​യും ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കൂ​വെ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment