യാത്രക്കാരെ വലച്ച്  കെഎസ്ആർടിസി ബസ് സമരം; പ​ണി​മു​ട​ക്കി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഭ​ര​ണ​പ​ക്ഷ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രും

കോ​ട്ട​യം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെഎ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഭ​ര​ണ​പ​ക്ഷ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്നു. സമരം യാത്രക്കാരെ കാര്യമായി ബാധിച്ചു. പാ​ലാ​യി​ലാ​ണ് സി​ഐ​ടി​യു, എ​ഐ​ടി​യു​സി യൂ​ണി​യ​ൻ അ​നു​കൂ​ല പ്ര​വ​ർ​ത്ത​ക​രും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. ഇ​തോ​ടെ പാ​ലാ​യി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​ട​ങ്ങി​.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെഎ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് അ​ർ​ധ​രാ​ത്രിയിലാണ് ആ​രം​ഭി​ച്ചത്. പ്ര​തി​പ​ക്ഷ സം​ഘ​ട​ന​യാ​യ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ (ടി​ഡി​എ​ഫ് ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ലാ​ണ് 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ശ​ന്പ​ള നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പു​തി​യ ബ​സു​ക​ൾ ഇ​റ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ മ​റ്റു ഡി​പ്പോ​ക​ളി​ലും സ​മ​രം ബാ​ധി​ച്ചി​ട്ടു​ണ്ട്.

Related posts