കാലവർഷത്തിനൊപ്പം ശക്തമായ കാറ്റും; ചിങ്ങവനത്ത് രണ്ടുപേർക്ക് പരിക്ക്; പത്തോളം വീടുകൾക്ക് നാശനഷ്ടം

ചി​ങ്ങ​വ​നം: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റും മ​ഴ​യും പ​ള്ളം, എ​സ്എ​ൻ​ഡി​പി ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്കു​ള്ളി​ൽ​പ്പെ​ട്ട് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ത്തോ​ളം വീ​ടു​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​യി എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. നാ​ലു വീ​ടു​ക​ൾ​ക്ക് ക​ന​ത്ത നാ​ശ​മു​ണ്ടാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ ആ​ഞ്ഞ​ടി​ച്ച കാ​റ്റാ​ണ് പ​ള്ളം പ്ര​ദേ​ശ​ത്ത് വി​ല്ല​നാ​യ​ത്. 39, 40 വാ​ർ​ഡു​ക​ളി​ലാ​ണ് നാ​ശം വി​ത​ച്ച​ത്. പ​ള്ളം ഷാ​പ്പ് പ​റ​ന്പി​ൽ മാ​ധ​വ​ൻ (83), ഭാ​ര്യ ക​ല്യാ​ണി (82) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ത്സ​മ്മ പു​രു​ഷോ​ത്ത​മ​ൻ, ഇ​രു​പ​തി​ൽ ചെ​ല്ല​മ്മ കി​ഴ​ക്കേ​പ്പു​റം, പു​ത്ത​ൻ​ചി​റ സി.​ടി. ജോ​ണ്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണു ത​ക​ർ​ന്ന​ത്. കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണാ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​യ​ത്. 39-ാം വാ​ർ​ഡി​ലു​ള്ള​വ​രാ​ണ് ഇ​വ​ർ. പ​ല വീ​ടു​ക​ളു​ടെ​യും മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു.

ന​ന​ഞ്ഞൊ​ലി​ച്ച വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ പ​ല​രും അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. പ​ള്ളം ഗ​വ​. എ​ൽ​പി സ്കൂ​ളി​ലെ ബാ​ത്ത് റൂ​മിന്‍റെ മേ​ൽ​ക്കൂ​ര​യും കാ​റ്റി​ൽ പ​റ​ന്നു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി​ന്‍റു ജി​ൻ​സ്, റി​ജേ​ഷ്സി ​ബ്രീ​സ് വി​ല്ല എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Related posts