കാവേരിയും ഭര്‍ത്താവ് സൂര്യകിരണും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ വേര്‍പിരിഞ്ഞു ! ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി സംവിധായകന്‍…

മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു ഗാനമാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ ‘കണ്ണാംതുമ്പീ പോരാമോ’ എന്നു തുടങ്ങുന്ന ഗാനം.

ഈ ഗാനരംഗത്തിലൂടെ മലയാളികളുടെ മനസ്സില്‍ ബാലതാരമായി ചേക്കേറിയ നടിയാണ് കാവേരി.കുഞ്ഞുന്നാളിലേ സിനിമയിലെത്തിയ താരം പിന്നീട് സഹനടിയായി,നായികയായി.

മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കാവേരി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം സാന്നിധ്യം അറിയിച്ചിരുന്നു.

ഉദ്യാനപാലകനില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു നായികയായുള്ള കാവേരിയുടെ അരങ്ങേറ്റം.മോഡേണ്‍ വേഷങ്ങള്‍ മാത്രമല്ല നാടന്‍ കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരുന്നുവെന്ന് താരം തെളിയിച്ചിരുന്നു.

തനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും മറ്റ് താരങ്ങള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു ഇടയ്ക്ക് താരം തുറന്നുപറഞ്ഞത്.

വിവാഹത്തോടെയായിരുന്നു കാവേരി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. സംവിധായികയായി താരം തിരിച്ചെത്തിയേക്കുമെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു.

ംവിധായകനായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. സിനിമാകുടുംബത്തിലേക്കായിരുന്നു താരം പ്രവേശിച്ചത്.

തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്.

എന്നാല്‍ ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത് ഇവരുടെ വിവാഹമോചന വാര്‍ത്തയാണ്. തങ്ങള്‍ ഇരുവരും വിവാഹമോചിതരായിട്ട് വര്‍ഷങ്ങളായെന്നായിരുന്നു സൂര്യകിരണിന്റെ തുറന്നു പറച്ചില്‍.

തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. സീസണ്‍ 4ലായിരുന്നു സംവിധായകന്‍ പങ്കെടുത്തത്. നാഗാര്‍ജുന അവതാരകനായെത്തിയ ബിഗ് ബോസില്‍ ആദ്യവാരത്തില്‍ തന്നെ പുറത്താവുകയായിരുന്നു സൂര്യ കിരണ്‍.

ഷോയില്‍ നിന്നും പുറത്തെത്തിയതിന് ശേഷം വിവിധ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. അതിനിടയിലാണ് നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ നടത്തിയത്.

വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പേധ ബാബൂയെന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു കാവേരിയുടെയും സൂര്യകിരണിന്റെയും പ്രണയം തുടങ്ങിയത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

വിവാഹ ശേഷം കാവേരി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് കങ്കാരുവെന്ന ചിത്രത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. നിരവധി സിനിമകളിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്.

സിനിമയില്‍ നിന്നും ഇടവേളയെടുത്തതിന് ശേഷം തിരിച്ചെത്തിയ കാവേരി പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരുന്നു. അഭിനയത്തിനൊപ്പമായി സംവിധായികയായും താനെത്തുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറുമായാണ് താരമെത്തുന്നത്. മലയാളത്തില്‍ കാവേരിയാണെങ്കിലും അന്യഭാഷകളില്‍ പ്രവേശിച്ചതോടെയാണ് താരം കല്യാണിയെന്ന പേരും സ്വീകരിച്ചത്. തെലുങ്കില്‍ നിന്നും മികച്ച നടിക്കുള്ള പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.

കാവേരിയെ താനിപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ പറഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരമായാണ് അവര്‍ വേര്‍പിരിഞ്ഞത്്.

അത് തന്‍രെ തീരുമാനമായിരുന്നില്ല, തനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞതെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. സൂര്യ കിരണിന്റെ തുറന്നുപറച്ചില്‍ പുറത്തുവന്നതോടെ കാവേരിയുടെ ആരാധകരും ഞെട്ടലിലാണ്.

Related posts

Leave a Comment