ഇത്രയുംക്രൂരത ആരോടും പാടില്ല… പോ​സ്റ്റ്‍​മോ​ർ​ട്ട​ത്തി​ന് വെ​ള്ള​മി​ല്ല; ​മൃ​ത​ദേ​ഹം വി​ട്ടുകി​ട്ടാ​ൻ  ബ​ന്ധു​ക്ക​ളെ കൊ​ണ്ട് വെ​ള്ളം കോ​രി​ച്ചു; സം​ഭ​വം  കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ

കാ​യം​കു​ളം: പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​തി​ന് ടാ​ങ്കി​ല്‍ വെ​ള്ളം ഇ​ല്ലാ​തെ വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രെ​യും മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന ബ​ന്ധു​ക്ക​ളെ​യും​കൊ​ണ്ട് വെ​ള്ളം കോ​രി​ച്ചു. 

കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ഇ​ല്ലാ​ത്ത​തു​മൂ​ലം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​ണ്. 

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 മു​ത​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി എ​ത്തി​ച്ച​ത് അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്. ഉ​ച്ച​യാ​യി​ട്ടും പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​ട്ടു ന​ല്‍​കാ​താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കാ​ര്യം അ​റി​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​പ്പോ​ഴാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്. 

ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന മോ​ട്ടോ​ര്‍ ത​ക​രാ​റി​ലാ​യ​താ​ണ് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​രി​ഹാ​രം ഇ​ല്ലാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ളോ​ടും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രോ​ടും വെ​ള്ളം കോ​രി​ക്കൊ​ണ്ടു​വ​രാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​തോ​ടെ ഉ​റ്റ​വ​രു​ടെ മൃ​ത​ദേ​ഹം  വി​ട്ടു​കി​ട്ടാ​ന്‍ വേ​റെ മാ​ര്‍​ഗ​മി​ല്ലാ​തെ വ​ന്ന​തോ​ടെ പ​ല​രും സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍​നി​ന്നു വെ​ള്ളം കോ​രാ​ന്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ചി​ല​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി  രം​ഗ​ത്തെ​ത്തി. 

ഒ​ടു​വി​ല്‍ മോ​ര്‍​ച്ച​റി​ക്ക് സ​മീ​പം മ​റ്റൊ​രു ടാ​ങ്ക് വ​ച്ച് ആ​ശു​പ​ത്രി​യി​ലെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും ഹോ​സ് ഇ​ട്ട് വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. ഇ​തി​ല്‍​നി​ന്ന് ബ​ക്ക​റ്റി​ല്‍ വെ​ള്ള​മെ​ടു​ത്ത് ജീ​വ​ന​ക്കാ​ര്‍ മോ​ര്‍​ച്ച​റി​ക്കു​ള്ളി​ലേ​ക്ക് എ​ത്തി​ച്ച ശേ​ഷ​മാ​ണ് അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 

മോ​ട്ടോ​റി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പി​ന്നീ​ട് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി വെ​ള്ളം കോ​രി​ച്ച സം​ഭ​വം വി​വാ​ദ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 

Related posts

Leave a Comment