സമ്പൂർണ്ണ മ​ദ്യ​നി​രോ​ധ​ന​ത്തി​നാ​യി പോ​രാ​ട്ടം അ​നി​വാ​ര്യമെന്ന്  കെ​സി​ബി​സി

കൊ​ല്ലം : മ​ഹാ​ത്മാ​ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​ത്തി​നാ​യി അ​ഹിം​സാ​ത്മ​ക പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ​ആ​ർ​എ​ൽ​സി​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​റ്റി.​ജെ. ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യ​വി​പ​ത്തി​ലൂ​ടെ ന​ശി​ച്ചു​കൊ​ണ്ട ിരി​ക്കു​ന്ന യു​വ ത​ല​മു​റ​യെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മാ​ണു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ദ്യ​ത്തി​ന്‍റെ ഉ​ൽ​പ്പാ​ദ​ന​വും വി​ത​ര​ണ​വും വ്യാ​പ​ക​മാ​ക്കി മ​ദ്യ​പ്ര​ള​യം സൃ​ഷ്ടി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം ജ​ന​വി​രു​ദ്ധ​മാ​ണ്.

ഈ ​മ​ദ്യ​ന​യം ഗാ​ന്ധി​യ​ൻ മ​ദ്യ​നി​രോ​ധ​ന ആ​ശ​യ​ത്തേ​യും ഭ​ര​ണ​ഘ​ട​ന ല​ക്ഷ്യം വ​യ്ക്കു​ന്ന മ​ദ്യ​നി​രോ​ധ​ന​ത്തേ​യും നി​രാ​ക​രി​ക്കു​ന്ന​താ​ണ്. മ​ദ്യം മൂ​ലം ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ളു​ടെ നി​ല​വി​ളി​ക​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ദ്യ​ത​യു​ണ്ട ്. ജ​ന​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യു​ള്ള മ​ദ്യ​ന​യം ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി ​വി​ൻ​സ​ന്‍റ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി കെ.​ജി. തോ​മ​സ്, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, സി​സ്റ്റ​ർ ലി​ന്‍റ, സി​സ്റ്റ​ർ ജോ​യി​സി, സി​സ്റ്റ​ർ സ​ജി​ന, സി​റാ​യോ​ഹ​ന്നാ​ൻ, മേ​ഴ്സി യേ​ശു​ദാ​സ്, ഗി​ൽ​ഡാ ഫെ​ർ​ണാ​ന്‍റ​സ്, ജെ​സ്ലെ​റ്റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി സ്മൃ​തി, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, റാ​ലി തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു.

Related posts