സിഗ്നൽ തെറ്റിച്ച് ഗതാഗത ത​ട​സം ഉണ്ടാക്കിയ സംഭവം; ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്

 കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ ക​വ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ടൂ​രി​ലെ ഡി​വൈ​എ​ഫ്ഐ.​പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നി​യ​മ ലം​ഘ​ന​ത്തി​ന് പെ​റ്റി​കേ​സാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് പു​ല​മ​ൺ ക​വ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സ​വും സം​ഘ​ർ​ഷ​വും അ​ര​ങ്ങേ​റി​യ​ത്. അ​ടൂ​രി​ലു​ണ്ടാ​യ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ നി​ന്നും അ​ടൂ​രി​ൽ നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ട്ടി​ക്കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്.

ഇ​തി​ൽ ഒ​രു വാ​ഹ​നം സി​ഗ്ന​ൽ മ​റി​ക​ട​ന്ന് പു​ല​മ​ണി​ൽ റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു​വ​ത്രെ.

ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് സ്ഥി​തി ശാ​ന്ത​മാ​ക്കി​യ​ത്. ഇ​തു മൂ​ലം എം​സി റോ​ഡി​ലും ദേ​ശീ​യ പാ​ത​യി​ലും കു​റ​ച്ചു സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് റൂ​റ​ൽ എ​സ്പി ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts