കൈ​​യ​​ബ​​ദ്ധം പ​​റ്റി​​യ​​താ​​..! കു​​ട്ടി​​യു​​ടെ ത​​ല​​യോ​​ട്ടി ത​​ക​​ർ​​ന്നു, ചെ​​വി​​യി​​ലൂ​​ടെ ര​​ക്തം ഒ​​ഴു​​കി; പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; പി​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ചെ​​റു​​തോ​​ണി: മൂ​​ന്ന​​ര മാ​​സം പ്രാ​​യ​​മാ​​യ പി​​ഞ്ചു​​കു​​ഞ്ഞ് മ​​രി​​ച്ച​​തു കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്നു പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു. പി​​താ​​വി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മ​​രി​​യാ​​പു​​ര​​ത്തു വാ​​ട​​ക​യ്ക്കു താ​​മ​​സി​​ക്കു​​ന്ന പൂ​​ത​​ക്കു​​ഴി​​യി​​ൽ അ​​നി​​ൽ (37)നെ​​യാ​​ണ് മ​​ക​​ൾ മൂ​​ന്ന​​ര​ മാ​​സം പ്രാ​​യ​​മു​​ള്ള അ​​നാ​​മി​​ക​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ഇ​​ടു​​ക്കി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ​ശേ​​ഷം ഇ​​യാ​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി ഇ​​ന്നു രാ​​വി​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​മെ​​ന്ന് ഇ​​ടു​​ക്കി സി​​ഐ സി​​ബി​​ച്ച​​ൻ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.

ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണു സം​​ഭ​​വം. ജോ​​ലി​​ക​​ഴി​​ഞ്ഞു വീ​​ട്ടി​​ൽ​​വ​​ന്ന അ​​നി​​ൽ ഭാ​​ര്യ ഗ്രീ​​ഷ്മ​​യു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​ക്കി. ഭാ​​ര്യ​​യോ​​ടു​​ള്ള ദേ​​ഷ്യ​​ത്തി​​ൽ കു​​ട്ടി ഉ​​റ​​ങ്ങി​​ക്കി​​ട​​ന്നി​​രു​​ന്ന തൊ​​ട്ടി​​ലി​​ൽ പി​​ടി​​ച്ച് അ​​നി​​ൽ ശ​​ക്തി​​യാ​​യി ത​​ള്ളി. തൊ​​ട്ടി​​ൽ മു​​റി​​യി​​ലെ ക​​ട്ടി​​ള​​പ്പ​​ടി​​യി​​ൽ ഇ​​ടി​​ച്ചു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ കു​​ട്ടി​​യു​​ടെ ത​​ല​​യോ​​ട്ടി ത​​ക​​ർ​​ന്നു. ചെ​​വി​​യി​​ലൂ​​ടെ ര​​ക്തം ഒ​​ഴു​​കി. ഇ​​തു വ​​ക​​വ​​ക്കാ​​തെ അ​​നി​​ൽ കു​​ളി​​ക്കാ​​ൻ​​പോ​​യി. ഈ ​​സ​​മ​​യം മാ​​ന​​സി​​ക​ദൗ​ർ​ബ​ല്യ​മു​ള്ള ഭാ​​ര്യ ഗ്രീ​​ഷ്മ ഭീ​​തി​​മൂ​​ലം അ​​പ്പോ​​ൾ​ത്ത​​ന്നെ അ​​ഞ്ചു​ കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ചെ​​റു​​തോ​​ണി ഗാ​​ന്ധി​​ന​​ഗ​​ർ കോ​​ള​​നി​​യി​​ലു​​ള്ള സ്വ​​ന്തം വീ​​ട്ടി​​ലേ​​ക്കു പോ​​യി.

കു​​ളി​​ക​​ഴി​​ഞ്ഞെ​​ത്തി​​യ അ​​നി​​ൽ കൈ​​യ​​ബ​​ദ്ധം പ​​റ്റി​​യ​​താ​​യി കൂ​​ടെ ജോ​​ലി​​ചെ​​യ്യു​​ന്ന സു​​ഹൃ​​ത്തി​​നെ വി​​ളി​​ച്ച​​റി​​യി​​ച്ച​ ശേ​​ഷം കു​​ട്ടി​​യെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും അ​​വി​​ടെ​​നി​​ന്നു ക​​ട്ട​​പ്പ​​ന സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും വ​​ഴി​​മ​​ധ്യേ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി. ശ​​ക്തി​​യാ​​യു​​ള്ള ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ത​​ല​​യ്ക്കേ​​റ്റ ക്ഷ​​ത​​മാ​ണു മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നു തെ​​ളി​​ഞ്ഞു. ഒ​​ന്ന​​ര​​വ​​ർ​​ഷം മു​​ന്പാ​​ണ് ഈ ​​ദ​​ന്പ​​തി​​ക​​ൾ മ​​രി​​യാ​​പു​​ര​​ത്തു വാ​​ട​​ക​​വീ​​ട്ടി​​ൽ താ​​മ​​സി​​ക്കാ​​നെ​​ത്തി​​യ​​ത്. അ​​നി​​ലി​​നു മേ​​രി​​കു​​ളം ഇ​​ട​​പ്പൂ​​ക്കു​​ള​​ത്ത് ഭാ​​ര്യ​​യും മൂ​​ന്നു മ​​ക്ക​​ളു​​മു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഗ്രീ​​ഷ്മ​​യു​​ടേ​​തും ര​​ണ്ടാം വി​​വാ​​ഹ​​മാ​​ണ്. അ​​നി​​ൽ മേ​​സ്തി​​രിയാ​​ണ്.

Related posts