യൂണിവേഴ്സിറ്റി കോളജിലെ സംഭവത്തിൽ സിപിഎമ്മിന്‍റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന  നയമെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ്

പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ന്ന എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി അ​ഖി​ലി​നെ കു​ത്തി​വീ​ഴ്ത്തി​യ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് സി​പി​എം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യി പ​ഠി​ക്കാ​ൻ എ​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ടി​സി വാ​ങ്ങി പോ​കേ​ണ്ട ഗ​തി​കേ​ടാ​ണ് കു​ട്ടി​ക​ൾ​ക്കു​ള്ള​തെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു.

എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ത്ഥി​ക​ളെ ക​യ​റൂ​രി​വി​ട്ട് കോ​ളജി​നെ ക​ലാ​പ​ഭൂ​മി​യാ​ക്കി മാ​റ്റു​ന്ന സം​ഭ​വം കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. എ​ല്ലാ​ക്കാ​ല​ത്തും പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് സി​പി​എം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.മ​ഹാ​രാ​ജാ​സ് കോ​ളജി​ൽ എ​സ്​എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​റ​സ്റ്റു​ചെ​യ്യാ​ത്ത ന​ട​പ​ടി കേ​ര​ള​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും അ​പ​മാ​ന​ക​ര​മാ​ണ്.

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​ജ​യ​മാ​ണി​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷമുള്ള മു​ഴു​വ​ൻ റാ​ങ്ക് ലി​സ്റ്റും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളു​മാ​യ​വ​രെ പി​ടി​കൂ​ടാ​തെ കു​ടും​ബ​ത്തെ​ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത് അ​വ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന സി​പി​എം ന​യം ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ഡി.​ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ.​ടൈ​റ്റ​സ് ജോ​സ​ഫ്, അ​ഡ്വ. പി.​കെ. ശ്രീ​ധ​ര​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​യിം​സ് മ​യി​ലം​പു​ള്ളി, ജി.​രാ​മ​ച​ന്ദ്ര​ൻ, എം.​എ​ൽ.​ജാ​ഫ​ർ, വി.​ജ​യ​രാ​ജ്, കെ.​പി.​ത​ങ്ക​ച്ച​ൻ, ചെ​ന്താ​മ​രാ​ക്ഷ​ൻ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, ലാ​ലു​ജോ​സ് കോ​ല​ടി, യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​ൽ​പ​റ​ന്പി​ൽ, മി​നി​രാ​ജ​ൻ, ജോ​സ് പ്ലാ​ത്തോ​ട്ടം, സ​ജി ആ​ന്‍റ​ണി ഇ​ട​ശേ​രി, ജോ​സ് കു​ന്നും​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts