കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം മധ്യതിരുവിതാംകൂറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പി.സി. ജോര്‍ജ്.
മധ്യതിരുവിതാംകൂറില്‍ ബിജെപി ശക്തി തെളിയിക്കും. കേരള കോണ്‍ഗ്രസുകള്‍ പിരിച്ചുപിടണം. നാടിനു ശാപമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും വളരരുത്. ജില്ലയില്‍ 10നു മുകളില്‍ പഞ്ചായത്തുകളില്‍ ബിജെപി ഭരണം പിടിക്കും.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 40 മണ്ഡലങ്ങള്‍ ബിജെപി വിജയസാധ്യതയുള്ള മണ്ഡലമായി പ്രഖ്യാപിച്ചു. ജില്ലയില്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെടും. ഇതിന്റെ മേല്നോട്ടച്ചുമതയും തനിക്കുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.
