മു​ന്നോ​ക്ക വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി; ലോക്സഭാ  തെരഞ്ഞെടുപ്പിൽ ഒരു സീറ്റെന്ന  ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിക്കുമോ? കേരളം ചർച്ച ചെയ്യുന്നതിങ്ങനെ…

എം.​പ്രേം​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം : ഏ​തു വി​ധേ​നയും വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റെ​ങ്കി​ലും നേ​ട​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​മോ​യെ​ന്ന ചോ​ദ്യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു മൂ​ന്നു മാ​സം മാ​ത്രം അ​വ​ശേ​ഷി​ക്കേ രാ​ഷ്‌ട്രീ​യ കേ​ര​ളം ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഒ​രു ബൈ​പാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വേ​ണ്ടി മാ​ത്രം ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ധൃ​തി​പി​ടി​ച്ച് ഇ​ന്നു കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തി​നു പി​ന്നി​ൽ മ​റ്റു ചി​ല രാ​ഷ്‌ട്രീയ ല​ക്ഷ്യ​ങ്ങ​ളും ഉ​ണ്ടെ​ന്നു​ള്ള​തു വ്യ​ക്ത​മാ​ണ്.

ശ​ബ​രി​മ​ല​യി​ലെ യു​വ​തീപ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലും സം​വ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ത​ങ്ങ​ളു​മാ​യി ഏ​റെ സൗ​ഹൃ​ദ​ത്തി​ലു​ള്ള എ​ൻ​എ​സ്എ​സി​നെ രാ​ഷ്‌ട്രീ​യ​മാ​യി കൂ​ടെ നി​ർ​ത്താ​നു​ള്ള ദൗ​ത്യ​മാ​ണു കേ​ര​ള​ത്തി​ൽ മോ​ദി​ക്ക് ആ​ദ്യം നി​ർ​വ​ഹി​ക്കാ​നു​ള്ള​ത്. അ​തു​വ​ഴി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കു​ക​യെ​ന്ന​താ​ണു ആ​ത്യ​ന്തി​ക​മാ​യ ല​ക്ഷ്യം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണു ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ​ഷാ​യ്ക്കു​ള്ള​ത്. എ​ന്നാ​ൽ നേ​താ​ക്ക​ളു​ടെ ഇ​ഷ്‌ടമ​നു​സ​രി​ച്ചു മ​ണ്ഡ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി ഉ​ണ്ടാ​ക​രു​തെ​ന്ന നി​ർ​ദേ​ശ​വും അ​മി​ത് ഷാ സം​സ്ഥാ​ന​ത്തെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു ന​ൽ​കി​യി​ട്ടു​ണ്ട്. സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന നോ​ക്കി ജ​യ​സാ​ധ്യ​ത​യു​ള്ള സ്വ​ത​ന്ത്ര​രേ​യും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബി​ജെ​പി ഏ​റ്റ​വും വി​ജ​യ സാ​ധ്യ​ത കാ​ണു​ന്ന മ​ണ്ഡ​ലം തി​രു​വ​ന​ന്ത​പു​ര​മാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​വി​ടെ ബി​ജെ​പി​ക്കു കി​ട്ടി​യ വോ​ട്ടു​ക​ൾ ത​ന്നെ​യാ​ണ് ഇ​തി​നാ​ധാ​രം. പൊ​തു​വേ നാ​യ​ർ വോ​ട്ട് ഏ​റെ​യു​ള്ള മ​ണ്ഡ​ല​മാ​ണ് തി​രു​വ​ന​ന്ത​പു​രം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ പ​രോ​ക്ഷ​മാ​യ പി​ന്തു​ണ​യോ​ടെ ന​ട​ന്ന അ​യ്യ​പ്പ​ജ്യോ​തി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു വ​ലി​യ സ്ത്രീ ​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ളാ​യ സ്ത്രീ​ക​ൾ പോ​ലും വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ അ​യ്യ​പ്പ​ജ്യോ​തി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

കാ​ലാ​കാ​ല​ങ്ങ​ളായി കോ​ണ്‍​ഗ്ര​സി​നു വോ​ട്ടു ചെ​യ്തു​വ​രു​ന്ന നാ​യ​ർ സ​മു​ദാ​യ​ത്തി​ലെ സ്്ത്രീ​ക​ളും ജ്യോ​തി​യി​ൽ പ​ങ്കാ​ളി​യാ​യി. ഇ​ക്കാ​ര്യം സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ നാ​യ​രാ​യി​ട്ടു​ള്ള ഒ​രു നേ​താ​വി​നെ ത​ന്നെ സ്ഥാ​നാ​ർ​ഥിയാ​ക്കി​യാ​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മാ​ണു ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​ള്ള​ത്.

അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ മി​സോ​റാം ഗ​വ​ർ​ണ​റാ​യി​ട്ടു​ള്ള കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നോ​ടു ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​നോ​ട് അ​മി​ത്ഷാ ഇ​തു​വ​രെ​യും അ​നു​കൂ​ല​മാ​യ ഒ​രു നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ രാ​ജ്യ​സ​ഭാ എം​പി​യാ​യി​ട്ടു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ പേ​രും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്.

കു​മ്മ​ന​മോ സു​രേ​ഷ് ഗോ​പി​യോ മ​ത്സ​രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ആ​ർ​എ​സ്എ​സി​നും ഉ​ള്ള​ത്. ഈ ​മാ​സം അ​വ​സാ​നം കേ​ര​ള​ത്തി​ലെ​ത്തു​ന്ന അ​മി​ത്ഷാ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രെ കാ​ണും. ഇ​തി​നു​ശേ​ഷ​മാ​കും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥാ​നാ​ർ​ഥിയു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ക.

ബി​ജെ​പി​യു​ടെ പ്ര​ധാ​ന നേ​താ​ക്ക​ളാ​യ എം.​ടി.​ര​മേ​ശ്, കെ.​സു​രേ​ന്ദ്ര​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ, സി.​കെ.​പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ മ​ത്സ​രി​ക്കും. ക​ണ്ണൂ​രി​ലാ​കും പ​ദ്മ​നാ​ഭ​ൻ മ​ത്സ​രി​ക്കു​ക. എം.​ടി.​ര​മേ​ശ് പ​ത്ത​നം​തി​ട്ട​യി​ലും ശോ​ഭ സു​രേ​ന്ദ്ര​ൻ പാ​ല​ക്കാ​ടും കെ.​സു​രേ​ന്ദ്ര​ൻ തൃ​ശൂ​രി​ലും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ സം​ബ​ന്ധി​ച്ചു സം​സാ​രി​ക്കാ​നി​ട​യു​ണ്ട്.

കൊ​ല്ല​ത്ത് ബി​ജെ​പി​യു​ടെ രാ​ഷ്‌ട്രീയ പൊ​തു​യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ല​ര​വ​ർ​ഷ​ത്തെ ബി​ജെ​പി ഭ​ര​ണ​ത്തി​ലെ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​നു ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ളും അ​ദ്ദേ​ഹം പ​റ​യും. പ്ര​ത്യേ​കി​ച്ചു പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ര​ള​ത്തി​നു ന​ൽ​കി​യ സ​ഹാ​യ​മാ​കും കൂ​ടു​ത​ൽ പ്ര​തി​പാ​ദി​ക്കു​ക. ശ​ബ​രി​മ​ല​യി​ലെ യു​വ​തീപ്ര​വേ​ശ​ന​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളും മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ൽ ഇ​ടം​പി​ടി​ച്ചാ​ൽ ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ാര​ണ സ​മ​യ​ത്തും ഇ​തു മു​ഖ്യ പ്ര​ചാ​ര​ണാ​യു​ധ​മാ​കും.

ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്കാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തെ​ങ്കി​ലും ല​ക്ഷ്യം വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രാ​ഷ്‌ട്രീയ പ്ര​ചാ​ര​ണ​ത്തി​നു കൂ​ടി​യാ​ണ്. കേ​ര​ള​ത്തി​ലെ ഇ​രു​മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥിക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പ് സ്വ​ന്തം സ്ഥാ​നാ​ർ​ഥിക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണു ബി​ജെ​പി ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​മെ​ന്ന നി​ല​യി​ലു​ള്ള സീ​റ്റു ച​ർ​ച്ച​ക​ൾ ഉ​ട​ൻ ന​ട​ത്തും. പ്ര​ധാ​ന​മാ​യും ബി​ഡിജെഎ​സി​നു ന​ൽ​കേ​ണ്ട സീ​റ്റു​ക​ളെ സം​ബ​ന്ധി​ച്ചാ​ണു കൂ​ടു​ത​ൽ ആ​ലോ​ച​ന​ക​ൾ ബി​ജെ​പി​ക്കു ന​ട​ത്തേ​ണ്ടി വ​രി​ക.

Related posts