ദേ​ശീ​യ സീനിയർ വോ​ളി വനിതാവിഭാഗത്തിൽ കേരളം ഫൈ​ന​ലി​ൽ

കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ളം ഫൈ​​​ന​​​ലി​​​ൽ. പുരുഷ വിഭാഗത്തിൽ സർവീസസിനെ മറികടന്ന് റെയിൽവേസും ഫൈനലിൽ കടന്നു. വ​​​​നി​​​​താ വി​​​​ഭാ​​​​ഗം ആ​​​​ദ്യ സെ​​​​മി​​​​യി​​​​ൽ രേ​​​​ഖ, അ​​​​ഞ്ജു ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, ക്യാ​​​​പ്റ്റ​​​​ന്‍ അ​​​​ഞ്ജു മോ​​​​ള്‍, ശ്രു​​​​തി, അ​​​​ഞ്ജ​​​​ലി ബാ​​​​ബു എ​​​​ന്നി​​​​വ​​​​രു​​​​ടെ സ്മാ​​​​ഷു​​​​ക​​​​ളും സെ​​​​റ്റ​​​​ര്‍ ജി​​​​നി​​​​യു​​​​ടെ പ്ലേ​​​​സിം​​​​ഗു​​​​ക​​​​ളു​​​​മാ​​​​ണ് കേ​​​​ര​​​​ള വ​​​​നി​​​​ത​​​​ക​​​​ള്‍​ക്ക് അ​​​​നാ​​​​യാ​​​​സ വി​​​​ജ​​​​യം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​ത്.

ഫി​​​​നി​​​​ഷിം​​​​ഗി​​​​ലെ പി​​​​ഴ​​​​വു​​​​ക​​​​ളും മി​​​​ക​​​​ച്ച ബ്ലോ​​​​ക്കു​​​​ക​​​​ള്‍ തീ​​​​ര്‍​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത​​​​തും ത​​​​മി​​​​ഴ്‌​​​​നാ​​​​ടി​​​​ന് വി​​​​ന​​​​യാ​​​​യി. ആ​​​​ദ്യ സെ​​​​റ്റി​​​​ല്‍ രേ​​​​ഖ​​​​യും അ​​​​ഞ്ജു മോ​​​​ളും അ​​​​ഞ്ച് വീ​​​​തം പോ​​​​യി​​ന്‍റാ​​​​ണ് കേ​​ര​​ള​​ത്തി​​നാ​​യി നേ​​​​ടി​​​​യ​​​​ത്. എ​​​​തി​​​​രാ​​​​ളി​​​​ക​​​​ള്‍​ക്ക് ഒ​​​​രു അ​​​​വ​​​​സ​​​​ര​​​​വും ന​​​​ല്‍​കാ​​​​ത്ത പ്ലേ​​​​സിം​​​​ഗി​​​​ലൂ​​​​ടെ പോ​​​​യി​​​​ന്‍റു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി ജി​​​​നി​​​​യും പ്ര​​​​ശം​​​​സ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി.

ര​​​​ണ്ടാം സെ​​​​റ്റി​​​​ല്‍ കേ​​​​ര​​​​ള താ​​​​ര​​​​ങ്ങ​​​​ളാ​​​​യ അ​​​​ഞ്ജ​​​​ലി ബാ​​​​ബു, അ​​​​നു​​​​ശ്രീ എ​​​​ന്നി​​​​വ​​​​ര്‍ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി സെ​​​​ര്‍​വു​​​​ക​​​​ള്‍ പാ​​​​ഴാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും അ​​​​നു​​​​ശ്രീ​​​​യു​​​​ടെ അ​​​​ഞ്ച് സ്മാ​​​​ഷു​​​​ക​​​​ളും രേ​​​​ഖ, അ​​​​ഞ്ജ​​​​ലി ബാ​​​​ബു, അ​​​​ഞ്ജു ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍, ക്യാ​​​​പ്റ്റ​​​​ന്‍ അ​​​​ഞ്ജു മോ​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ പോ​​​​രാ​​​​ട്ട​​​​വും 25-17ന് ​​​​സെ​​​​റ്റ് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ആ​​​​തി​​​​ഥേ​​​​യ​​​​ർ​​​​ക്കാ​​​​യ​​​​ത്. കേ​​​​ര​​​​ള താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ശ്ര​​​​ദ്ധ​​​​യും ലി​​​​ബ​​​​റോ അ​​​​ശ്വ​​​​തി​​​​യു​​​​ടെ പാ​​​​സ് കൈ​​​​മാ​​​​റ്റ​​​​ത്തി​​​​ലെ പാ​​​​ളി​​​​ച്ച​​​​ക​​​​ളു​​​​മാ​​​​ണ് ര​​​​ണ്ടാം സെ​​​​റ്റി​​​​ല്‍ ത​​​​മി​​​​ഴ്‌​​​​നാ​​​​ടി​​​​ന്‍റെ സ്‌​​​​കോ​​​​ര്‍ ഉ​​​​യ​​​​ര്‍​ത്തി​​​​യ​​​​ത്.

മൂ​​​​ന്നാം സെ​​​​റ്റി​​​​ല്‍ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് ശ​​​​ക്ത​​​​മാ​​​​യി മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചെ​​​​ത്തി. ആ​​​​ദ്യ പോ​​​​യി​​​​ന്‍റ് നേ​​​​ടി ത​​​​മി​​​​ഴ്‌​​​​നാ​​​​ട് മു​​​​ന്നേ​​​​റി. പി​​​​ന്നീ​​​​ട് 6 -6, 7- 7 എ​​​​ന്നി​​​​ങ്ങ​​​​നെ ഒ​​​​പ്പ​​​​ത്തി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു മു​​​​ന്നേ​​​​റ്റം. 20-18ല്‍ ​​​​എ​​​​ത്തി​​​​യ സെ​​​​റ്റി​​​​ല്‍ 25-21 ന് ​​​​ത​​​​മി​​​​ഴ്നാ​​​​ടി​​​​നെ കീ​​​​ഴ്പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ഫൈ​​​​ന​​​​ൽ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​ത്.

ത​​​​മി​​​​ഴ്‌​​​​നാ​​​​ടി​​​​നുവേ​​​​ണ്ടി ഐ​​​​ശ്വ​​​​ര്യ, സം​​​​ഗീ​​​​ത എ​​​​ന്നി​​​​വ​​​​രാ​​​​ണ് മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തിയത്. മൂ​​​​ന്നാം സെ​​​​റ്റി​​​​ല്‍ ഷോ​​​​ട്ട് ബോ​​​​ളി​​​​ല്‍ അ​​​​ഞ്ജു ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ നാ​​​​ല് ഫി​​​​നി​​​​ഷിം​​​​ഗു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി. എ​​​​ന്നാ​​​​ല്‍ ഈ ​​​​സെ​​​​റ്റി​​​​ലും അ​​​​ഞ്ജ​​​​ലി ബാ​​​​ബു​​​​വും അ​​​​നു​​​​ശ്രീ​​​​യും നി​​​​ര​​​​വ​​​​ധി സെ​​​​ര്‍​വു​​​​ക​​​​ള്‍ പാ​​​​ഴാ​​​​ക്കി. ഇ​​​​ന്ന് ന​​​​ട​​​​ക്കു​​​​ന്ന റെ​​​​യി​​​​ല്‍​വേ​​​​സ് -മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സെ​​​​മി ഫൈ​​​​ന​​​​ല്‍ ജേ​​​​താ​​​​ക്ക​​​​ളെ​​​​യാ​​​​ണ് ഫൈ​​​​ന​​​​ലി​​​​ല്‍ കേ​​​​ര​​​​ള വ​​​​നി​​​​ത​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ക.

പു​​രു​​ഷ വി​​ഭാ​​ഗം സെ​​മി​​യി​​ൽ നി​​​​ര​​​​വ​​​​ധി ഇ​​​​ന്ത്യ​​​​ന്‍ താ​​​​ര​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ റെ​​​​യി​​​​ല്‍​വേ- സ​​​​ര്‍​വീ​​​​സ​​​​സ് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ദ്യ ര​​​​ണ്ട് സെ​​​​റ്റു​​​​ക​​​​ൾ ഗാ​​​​ല​​​​റി​​​​യെ പ്ര​​​​ക​​​​മ്പ​​​​നം കൊ​​​​ള്ളി​​​​ച്ചു. ഇ​​​​തി​​​​ല്‍ ര​​​​ണ്ടാം സെ​​​​റ്റ് ടൈ​​​​ബ്രേ​​​​ക്ക​​​​റി​​​​ലേ​​​​ക്ക് നീ​​​​ണ്ടു. എ​​​​ന്നാ​​​​ല്‍, ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ഷ്ട​​​​പ്പെ​​​​ട്ട സ​​​​ർ​​​​വീ​​​​സ​​​​സ് മൂ​​​​ന്നാം സെ​​​​റ്റി​​​​ല്‍ മ​​​​ത്സ​​​​രം ച​​​​ട​​​​ങ്ങാ​​​​ക്കി മാ​​​​റ്റി.

ഇ​​​​ടി​​​​വെ​​​​ട്ട് സ്മാ​​​​ഷു​​​​ക​​​​ളും ബ്ലോ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി വോ​​​​ളി​​​​ബോ​​​​ളി​​​​ന്‍റെ ക്ലാ​​​​സി​​​​ക് പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് സ​​​​ര്‍​വീ​​​​സ​​​​സി​​​​നെ റെ​​​​യി​​​​ല്‍​വേ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്. റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​താ​​​​രം പ്ര​​​​ഭാ​​​​ക​​​​ര​​​​ൻ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.

ആ​​​​ദ്യ സെ​​​​റ്റി​​​​ല്‍ ആ​​​​റ് ഫി​​​​നി​​​​ഷിം​​​​ഗു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​ഭാ​​​​ക​​​​ര​​​​ന്‍ 34 പോ​​​​യി​​​​ന്‍റു‌​​​​വ​​​​രെ നീ​​​​ണ്ട ര​​​​ണ്ടാം സെ​​​​റ്റി​​​​ല്‍ 14 ഫി​​​​നി​​​​ഷിം​​​​ഗു​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. വാ​​​​യു​​​​വി​​​​ല്‍ ഉ​​​​യ​​​​ര്‍​ന്ന് പൊ​​​​ങ്ങി​​​​യു​​​​ള്ള പ്ര​​​​ഭാ​​​​ക​​​​ര​​​​ന്‍റെ ജം​​പ് സെ​​ർ​​വു​​ക​​ൾ​​ക്കും മ​​​​റു​​​​പ​​​​ടി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ആ​​​​ദ്യ സെ​​​​റ്റി​​​​ല്‍ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ റെ​​​​യി​​​​ല്‍​വേ ക്യാ​​​​പ്റ്റ​​​​ന്‍ മ​​​​നു​​​​ ജോ​​​​സ​​​​ഫും കെ. ​​​​രാ​​​​ഹു​​​​ലും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു. ഇ​​​​തി​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സി​​​​ന്‍റെ അ​​​​ഞ്ച് സ്മാ​​​​ഷു​​​​ക​​​​ളാ​​​​ണ് രാ​​​​ഹു​​​​ല്‍ ബ്ലോ​​​​ക്ക് ചെ​​​​യ്തി​​​​ട്ട​​​​ത്.

ര​​​​ണ്ടാം സെ​​​​റ്റി​​​​ല്‍ തു​​​​ട​​​​ക്കം മു​​​​ത​​​​ല്‍ മു​​​​ന്നേ​​​​റി​​​​യ സ​​​​ര്‍​വീ​​​​സ​​​​സി​​​​നെ പ​​​​തി​​​​നാ​​​​റു പോ​​​​യി​​​​ന്‍റി​​​​ൽ റെ​​​​യി​​​​ല്‍​വേ​​​​സ് ഒ​​​​പ്പം​​​​പി​​​​ടി​​​​ച്ചു. സ​​​​ര്‍​വീ​​​​സ​​​​സി​​​​ന്‍റെ ഇ​​​​ടം​​​​കൈ​​​​യ​​​​ന്‍ താ​​​​രം ന​​​​വീ​​​​ന്‍​കു​​​​മാ​​​​റി​​​​ന്‍റെ സ്മാ​​​​ഷു​​​​ക​​​​ള്‍ ഗ്രൗ​​​​ണ്ടി​​​​ല്‍ ഇ​​​​ടി​​​​മു​​​​ഴ​​​​ക്കം സൃ​​​​ഷ്ടി​​​​ച്ചു. എ​​​​ന്നാ​​​​ല്‍, തു​​​​ട​​​​രെ സ​​​​ര്‍​വു​​​​ക​​​​ള്‍ പാ​​​​ഴാ​​​​ക്കി അ​​​​ദ്ദേ​​​​ഹം റെ​​​​യി​​​​ല്‍​വേ​​​​ക്ക് ഒ​​​​പ്പ​​​​മെ​​​​ത്താ​​​​ന്‍ അ​​​​വ​​​​സ​​​​ര​​​​വും ന​​​​ല്‍​കി.

Related posts