കേ​​ര​​ളം നാ​​ലാ​​മ​​ത്

സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): 65-ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക് മീ​​റ്റി​​ന്‍റെ സ​​ബ് ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ളം മെ​​ഡ​​ൽ പ​​ട്ടി​​ക​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. മീ​​റ്റി​​ന്‍റെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ട് സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ങ്ക​​ല​​വും കേ​​ര​​ളം സ്വ​​ന്ത​​മാ​​ക്കി. 97 പോ​​യി​​ന്‍റോ​ടെ​​യാ​​ണ് കേ​​ര​​ളം നാ​​ലാ​​മ​​ത് എ​​ത്തി​​യ​​ത്. ഹ​രി​യാ​ന​യാ​ണ് (124) ഒ​ന്നാ​മ​ത്.

റി​​ലേ​​യി​​ൽ സ്വ​​ർ​​ണം
ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 4×400 മീ​​റ്റ​​ർ റി​​ലേ​​യി​​ലും ജൂ​​ണി​​യ​​ർ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 4×400 റി​​ലേ​​യി​​ലു​​മാ​​ണ് കേ​​ര​​ളം ഇ​​ന്ന​​ലെ സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ആ​​ർ.​​ടി. ഷൈ​​ജു പ്ര​​കാ​​ശ്, ജോ​​യ​​ൽ പ​​ന​​ച്ചി​​ക്ക​​ൽ, ജെ​​ൻ​​സ​​ണ്‍ റോ​​ണി, എ​​സ്. അ​​ക്ഷ​​യ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ കേ​​ര​​ള സം​​ഘ​​മാ​​ണ് ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ റി​​ലേ​​യി​​ൽ പൊ​​ന്ന​​ണി​​ഞ്ഞ​​ത്. 3:21.62 സെ​​ക്ക​​ൻ​​ഡി​​ൽ കേ​​ര​​ളം ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്നു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ റി​​ലേ​​യി​​ൽ 3:50.64 സെ​​ക്ക​​ൻ​​ഡി​​ൽ എ​​തി​​രാ​​ളി​​ക​​ളെ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ക്കി കേ​​ര​​ള​​ത്തി​​ന്‍റെ സാ​​ന്ദ്ര​​മോ​​ൾ സാ​​ബു, സ്റ്റെ​​ഫി സാ​​റ കോ​​ശി, എ​​ൽ​​ഗ തോ​​മ​​സ്, പ്ര​​തി​​ഭ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​രു​​ടെ ടീം ​​സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു.

ര​​ണ്ട് വെ​​ങ്ക​​ലം
ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 110 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ വി. ​​മു​​ഹ​​മ്മ​​ദ് ഹ​​ന​​നി​​ലൂ​​ടെ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന് ഇ​​ന്ന​​ലെ ഒ​​രു വെ​​ങ്ക​​ല​​മെ​​ത്തി​​യ​​ത്. 14.29 സെ​​ക്ക​​ൻ​​ഡി​​ൽ ഹ​​ന​​ൻ ഹ​​ർ​​ഡി​​ൽ ക​​ട​​ന്ന് മെ​​ഡ​​ലി​​ലെ​​ത്തി. ഹ​​രി​​യാ​​ന​​യു​​ടെ മോ​​ഹി​​ത് (14.02) ആ​​ണ് സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹൈ​​ജം​​പി​​ൽ ബി. ​​ഭ​​ര​​ത് രാ​​ജ് 1.90 മീ​​റ്റ​​റോ​​ടെ വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി.

Related posts