ഇന്ത്യൻ കാര്യംവട്ടപൂജ്യം


തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ർ​​ത്ത​​ല​​ച്ച ഗാ​​ല​​റി​​യെ നി​​ശ​​ബ്ദ​​മാ​​ക്കി കാ​​ര്യ​​വ​​ട്ട​​ത്തെ ര​​ണ്ടാം ട്വ​​ന്‍റി-20 വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ത​​ങ്ങ​​ളു​​ടെ കാ​​ര്യ​​മാ​​ക്കി​​മാ​​റ്റി. ഇ​​ന്ത്യ മു​​ന്നോ​​ട്ടു​​വ​​ച്ച 171 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യം ഒ​​ന്പ​​ത് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ വി​​ൻ​​ഡീ​​സ് ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്നു, സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം. ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​തും റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​ൽ രോ​​ഹി​​ത്, രാ​​ഹു​​ൽ, കോ​​ഹ്‌​ലി തു​​ട​​ങ്ങി​​യ​​വ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തു​​മാ​​ണ് ഇ​​ന്ത്യ​​ൻ പ​​രാ​​ജ​​യ​​ത്തി​​ന്‍റെ കാ​​ര​​ണം. സ്കോ​​ർ: ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ ഏ​​ഴി​​ന് 170. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 18.3 ഓ​​വ​​റി​​ൽ ര​​ണ്ടി​​ന് 173.

ക​​ട​​ലി​​ര​​ന്പം​​പോ​​ലെ ആ​​ർ​​ത്ത​​ല​​ച്ചു​​നി​​ന്ന ക്രി​​ക്ക​​റ്റ് പ്രേ​​മി​​ക​​ൾ​​ക്ക് മി​​ക​​ച്ച സ്കോ​​ർ സ​​മ്മാ​​നി​​ച്ച് ഇ​​ന്ത്യ​​ൻ സം​​ഘം. അ​​തി​​നു നേ​​തൃ​​ത്വം ന​​ല്കി ശി​​വം ദു​​ബെ. ടോ​​സ് നേ​​ടി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഇ​​ന്ത്യ​​യെ ബാ​​റ്റിം​​ഗി​​ന് അ​​യ​​ച്ചു. ഏ​​വ​​രും ഉ​​റ്റു​​നോ​​ക്കി​​യി​​രു​​ന്ന മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ അ​​ന്തി​​മ ഇ​​ല​​വ​​ണി​​ൽ ഇ​​ടം​​പി​​ടി​​ക്കാ​​ഞ്ഞ​​ത് ആ​​രാ​​ധ​​ക​​രെ അ​​ല്പം നി​​രാ​​ശ​​രാ​​ക്കി.

എ​​ന്നാ​​ൽ, അ​​തെ​​ല്ലാം മ​​റ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ഓ​​രോ റ​​ണ്ണി​​നും ആ​​വേ​​ശ​​ത്തി​​ര​​യാ​​യി ആ​​രാ​​ധ​​ക​​ർ മാ​​റി. കെ.​​എ​​ൽ. രാ​​ഹു​​ലും രോ​​ഹി​​ത് ശ​​ർ​​മ​​യും ഓ​​പ്പ​​ണിം​​ഗി​​നി​​റ​​ങ്ങി​​യ​​പ്പോ​​ൾ ആ​​രാ​​ധ​​ക​​ർ ആ​​വേ​​ശ​​ത്തോ​​ടെ​​യാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്. ഷെ​​ൽ​​ഡ​​ണ്‍ കോ​​ട്രെ​​ൽ എ​​റി​​ഞ്ഞ ആ​​ദ്യ​​ഓ​​വ​​റി​​ൽ ഇ​​ന്ത്യ​​ൻ സ്കോ​​ർ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 12 റ​​ണ്‍​സ്. ഇ​​തി​​ൽ ആ​​റു റ​​ണ്‍​സ് എ​​ക്സ്ട്രാ​​സ് ആ​​യി​​രു​​ന്നു. ര​​ണ്ടാം ഓ​​വ​​റി​​ൽ ഖാ​​റി പി​​യ​​റി​​യെ ബൗ​​ണ്ട​​റി പാ​​യി​​ച്ച് കെ.​​എ​​ൽ. രാ​​ഹു​​ൽ ഇ​​ന്ത്യ​​ൻ സ്കോ​​ർ 19 ൽ ​​എ​​ത്തി​​ച്ചു. മൂ​​ന്ന് ഓ​​വ​​ർ പി​​ന്നി​​ട്ട​​പ്പോ​​ൾ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 24 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ. നാ​​ലാം ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്തി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ​​വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. പി​​യ​​റി​​യു​​ടെ പ​​ന്തി​​ൽ വ​​ന്പ​​ൻ അ​​ടി​​ക്ക് ശ്ര​​മി​​ച്ച രാ​​ഹു​​ൽ ഹെ​​റ്റ്മ​​യ​​റി​​ന്‍റെ കൈ​​ക​​ളി​​ൽ അ​​വ​​സാ​​നി​​ച്ചു.

ദു​​ബെ ത​​ക​​ർ​​ത്തു

മൂ​​ന്നാം ന​​ന്പ​​റാ​​യി ശി​​വം ദു​​ബെ​​യെ​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​യി​​രു​​ന്നു ഈ ​​സ്ഥാ​​ന​​ത്ത്. സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച ദു​​ബെ, രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കൊ​​പ്പം ചേ​​ർ​​ന്ന് ഇ​​ന്ത്യ​​ൻ സ്കോ​​ർ ഉ​​യ​​ർ​​ത്തി. ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​ർ എ​​റി​​ഞ്ഞ അ​​ഞ്ചാ​​മ​​ത്തെ ഓ​​വ​​റി​​ൽ ര​​ണ്ട് ഫോ​​ർ ഉ​​ൾ​​പ്പെ​​ടെ ഇ​​ന്ത്യ ഒ​​ൻ​​പ​​തു റ​​ണ്‍​സ് നേ​​ടി. ഏ​​ഴാം ഓ​​വ​​ർ എ​​റി​​ഞ വി​​ൻ​​ഡീ​​സ് നാ​​യ​​ക​​ൻ കി​​റോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡി​​നു മു​​ന്നി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ റ​​ണ്‍ നേ​​ടാ​​ൻ പാ​​ടു​​പെ​​ട്ടു. എ​​ട്ടാം ഓ​​വ​​റി​​ൽ ഹോ​​ൾ​​ഡ​​റെ തു​​ട​​ർ​​ച്ച​​യാ​​യ പ​​ന്തു​​ക​​ളി​​ൽ ഫോ​​റും സി​​ക്സും പ​​റ​​ത്തി. ഇ​​ന്ത്യ​​ൻ 50 പി​​ന്നി​​ട്ടു. എ​​ന്നാ​​ൽ, ആ ​​ഓ​​വ​​റി​​ലെ നാ​​ലാം പ​​ന്തി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യെ ക്ലീ​​ൻ ബൗ​​ൾ​​ഡാ​​ക്കി ഹോ​​ൾ​​ഡ​​ർ തി​​രി​​ച്ച​​ടി​​ച്ചു. 18 പ​​ന്ത് നേ​​രി​​ട്ട രോ​​ഹി​​ത്തി​​ന്‍റെ സ​​ന്പാ​​ദ്യം 15 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു. 7.4 ഓ​​വ​​റി​​ൽ ഇ​​ന്ത്യ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 56 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ.

തു​​ട​​ർ​​ന്നെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​മാ​​യി ചേ​​ർ​​ന്ന് ദു​​ബെ ആ​​ക്ര​​മ​​ണോ​​ത്സുക പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. ഒ​​ൻ​​പ​​താം ഓ​​വ​​റി​​ൽ ര​​ണ്ടാം പ​​ന്തി​​ൽ റ​​ണ്‍ എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ശ​​രീ​​ര​​ത്തി​​ൽ ഉ​​ര​​സി​​യ​​തി​​ന് പൊ​​ള്ളാ​​ർ​​ഡ് ദു​​ബെ​​യു​​മാ​​യി വാ​​ക്കു​​ത​​ർ​​ക്കം ന​​ട​​ത്തി. തു​​ട​​ർ​​ന്ന് ക​​ണ്ട​​ത് ദു​​ബെ​​യു​​ടെ റ​​ണ്‍​വേ​​ട്ട​​യാ​​യി​​രു​​ന്നു. മൂ​​ന്നു സി​​ക്സ​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഈ ​​ഓ​​വ​​റി​​ൽ നേ​​ടി​​യ​​ത് 26 റ​​ണ്‍​സ്.

പ​​ത്താം ഓ​​വ​​റി​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ൽ ദു​​ബെ അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി. 27 പ​​ന്തി​​ൽ​​നി​​ന്നാ​​ണ് 50 റ​​ണ്‍​സ് നേ​​ട്ടം. ഹെ​​യ്ഡ​​ൻ വാ​​ൽ​​ഷ് ജൂ​​ണി​​യ​​ർ എ​​റി​​ഞ്ഞ അ​​ടു​​ത്ത ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ കൂ​​റ്റ​​ൻ അ​​ടി​​ക്കു ശ്ര​​മി​​ച്ച ദു​​ബെ​​യെ ബൗ​​ണ്ട​​റി ലൈ​​നി​​നു സ​​മീ​​പ​​ത്തു​​വ​​ച്ച് പൊ​​ള്ളാ​​ർ​​ഡ് വി​​ട്ടു​​ക​​ള​​ഞ്ഞു. എ​​ന്നാ​​ൽ, അ​​തേ ഓ​​വ​​റി​​ൽ ത​​ന്നെ ഹെ​​റ്റ്മ​​യ​​ർ ക്യാ​​ച്ചെ​​ടു​​ത്ത് ദു​​ബെ​​യെ പ​​വ​​ലി​​യ​​നി​​ലേ​​ക്ക് അ​​യ​​ച്ചു. 30 പ​​ന്തി​​ൽ നാ​​ല് സി​​ക്സും മൂ​​ന്നു ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 54 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് ദു​​ബെ മ​​ട​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്ന് ക്രീ​​സി​​ലെ​​ത്തി​​യ ഋ​​ഷ​​ഭ് പ​​ന്ത് നേ​​രി​​ട്ട ര​​ണ്ടാം പ​​ന്ത് ത​​ന്നെ സി​​ക്സ് പാ​​യി​​ച്ചു.

കോ​​ഹ്‌​ലി x വി​​ല്യം​​സ്

ക​​ഴി​​ഞ്ഞ ക​​ളി​​യി​​ലെ മി​​ന്നും താ​​ര​​മാ​​യി​​രു​​ന്ന ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ വി​​ക്ക​​റ്റ് ഇ​​ന്ത്യ​​ൻ സ്കോ​​ർ 120 നി​​ൽ​​ക്കെ ന​​ഷ്ട​​മാ​​യി. കെ​​സ്റി​​ക്ക് വി​​ല്യം​​സി​​ന്‍റെ പ​​ന്തി​​ൽ സി​​മ​​ണ്‍​സ് ക്യാ​​ച്ചെ​​ടു​​ത്താ​​ണ് കോ​​ഹ്‌​ലി​യെ ​പു​​റ​​ത്താ​​ക്കി​​യ​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ നോ​​ട്ട്ബു​​ക്ക് സെ​​ലി​​ബ്രേ​​ഷ​​ൻ ന​​ട​​ത്തി​​യ കോ​​ഹ്‌​ലി​​യോ​​ട് മി​​ണ്ട​​രു​​തെ​​ന്ന ആം​​ഗ്യം കാ​​ണി​​ട്ടാ​​ണ് വി​​ല്യം​​സ് വി​​ക്ക​​റ്റ് നേ​​ട്ടം ആ​​ഘോ​​ഷി​​ച്ച​​ത്. 17 പ​​ന്തി​​ൽ നി​​ന്ന് 19 റ​​ണ്‍​സാ​​യി​​രു​​ന്നു കോ​​ഹ്‌​ലി​​യു​​ടെ സ​​ന്പാ​​ദ്യം. 13.2ഓ​​വ​​റി​​ൻ നാ​​ലു​​വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 120 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ.

ശ്രേ​​യ​​സ് അ​​യ്യ​​ർ​​ക്ക് കാ​​ര്യ​​മാ​​യി ഒ​​ന്നും ചെ​​യ്യാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല, 11 പ​​ന്തി​​ൽ 10 റ​​ണ്‍​സ്. 11 പ​​ന്തി​​ൽ എ​​ട്ട് റ​​ണ്‍​സ് എ​​ടു​​ത്ത ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ വി​​ല്യം​​സ് ബൗ​​ൾ​​ഡ് ആ​​ക്കി. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ ന​​രി​​ട്ട ആ​​ദ്യ​​പ​​ന്തി​​ൽ പു​​റ​​ത്താ​​യി. 22 പ​​ന്തി​​ൽ 33 റ​​ണ്‍​സു​​മാ​​യി പ​​ന്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

‌ക്യാ​ച്ചും കളിയും നഷ്ടം

ഭു​​വ​​നേ​​ശ്വ​​ർ എ​​റി​​ഞ്ഞ അ​​ഞ്ചാം ഓ​​വ​​റി​​ൽ ര​​ണ്ട് ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി. ആ​​ദ്യം ലെ​​ൻ​​ഡ​​ൽ സി​​മ​​ണ്‍​സി​​നെ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ വി​​ട്ടു​​ക​​ള​​ഞ്ഞു. ഒ​​രു പ​​ന്തി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ൽ എ​​വി​​ൻ ലെ​​വി​​സി​​നെ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ഋ​​ഷ​​ഭ് പ​​ന്തും താ​​ഴെ​​യി​​ട്ടു. സി​​മ​​ണ്‍​സും (45 പ​​ന്തി​​ൽ 67 നോ​​ട്ടൗ​​ട്ട്), ലെ​​വി​​സും (35 പ​​ന്തി​​ൽ 40) ആ​​ണ് വി​​ൻ​​ഡീ​​സി​​ന്‍റെ വി​​ജ​​യ​​ത്തി​​ന് അ​​ടി​​ത്ത​​റ​​യി​​ട്ട​​ത്. ഇ​​വ​​രു​​ടെ ഒ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 9.5 ഓ​​വ​​റി​​ൽ 73 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്.

18 പ​​ന്തി​​ൽ 38 റ​​ണ്‍​സ് നേ​​ടി​​യ നി​​ക്കോ​​ളാ​​സ് പു​​രാ​​ൻ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. പു​​രാ​​ൻ ന​​ട​​ത്തി​​യ വെ​​ടി​​ക്കെ​​ട്ട് വി​​ൻ​​ഡീ​​സ് ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യി.

തോ​​മ​​സ് വ​​ർ​​ഗീ​​സ്

Related posts