കേ​ര​ളീ​യ​ത്തി​ന് ഒ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​രം

തിരുവനന്തപുരം: കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​യും നേ​ട്ട​ങ്ങ​ളും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാൻ ലക്ഷ്യമിട്ടുള്ള കേരളീയം 2023ന് ഒരുങ്ങി തലസ്ഥാനം.

ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ 40 വേ​ദി​ക​ളി​ലാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ളീ​യം വേ​ദി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ൾ റെ​ഡ്സോ​ൺ ആ​യി ക​ണ്ട് ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ർ​ക്കി​ങ്ങി​ന് വി​പു​ല​മാ​യ സം​വി​ധാ​ന​വു​മൊ​രു​ക്കും.

ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര​യും ഒ​രു​ക്കും. കി​ഴ​ക്കേ​ക്കോ​ട്ട മു​ത​ൽ ക​വ​ടി​യാ​ർ വ​രെ 8 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ൽ എ​ട്ടു വ്യ​ത്യ​സ്ത ക​ള​ർ തീ​മു​ക​ളി​ൽ ദീ​പാ​ല​ങ്കാ​ര​വും ഒ​രു​ക്കും.

സെ​മി​നാ​റു​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ക​ല-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, ഭ​ക്ഷ​ണ മേ​ള​ക​ൾ തു​ട​ങ്ങി ഇ​നി ത​ല​സ്ഥാ​നത്തിന് തിരക്കുള്ള ദിനങ്ങളാകും.

Related posts

Leave a Comment