കേ​ര​ള​ത്തി​ല്‍ ഒ​രു ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ​യ്ക്ക് വി​ല 81 രൂ​പ ! ത​മി​ഴ്‌​നാ​ട്ടി​ലാ​വ​ട്ടെ വെ​റും 16 രൂ​പ​യും…

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന കേ​ര​ള​ത്തെ ആ​ക​മാ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​ട്രോ​ള്‍,ഡീ​സ​ല്‍ വി​ല​യെ​ക്കു​റി​ച്ച് വാ​ഹ​ന​മി​ല്ലാ​ത്ത​വ​ര്‍ അ​ധി​കം ബോ​ധ​വാ​ന്മാ​ര​ല്ലെ​ങ്കി​ലും മ​ണ്ണെ​ണ്ണ വാ​ങ്ങാ​ന്‍ റേ​ഷ​ന്‍ ക​ട​യി​ലെ​ത്തു​മ്പോ​ള്‍ അ​വ​രും അ​റി​യും ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​വി​ന്റെ രൂ​ക്ഷ​ത.

മ​ണ്ണെ​ണ്ണ വി​ല​ക്ക​യ​റ്റ​ത്തി​ല്‍ കേ​ര​ളം പൊ​ള്ളു​മ്പോ​ള്‍ തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ല്‍ വി​ല ലീ​റ്റ​റി​നു 16 രൂ​പ മാ​ത്ര​മാ​ണ്.

കേ​ര​ള​ത്തി​ല്‍ റേ​ഷ​ന്‍​ക​ട​ക​ളി​ലൂ​ടെ 81 രൂ​പ​യ്ക്കു ല​ഭി​ക്കു​ന്ന മ​ണ്ണെ​ണ്ണ​യാ​ണു കോ​യ​മ്പ​ത്തൂ​രി​ല്‍ അ​ഞ്ചി​ലൊ​ന്നു വി​ല​യ്ക്കു ല​ഭി​ക്കു​ന്ന​ത്.

അ​താ​യ​ത്, സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ വാ​ള​യാ​റി​ല്‍ ലീ​റ്റ​റി​ന് 81 രൂ​പ വി​ല​യു​ള്ള മ​ണ്ണെ​ണ്ണ 300 മീ​റ്റ​ര്‍ ദൂ​രെ ചാ​വ​ടി​യി​ലെ​ത്തി​യാ​ല്‍ 16 രൂ​പ​യ്ക്കു ല​ഭി​ക്കും.

ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​തി​നാ​ലാ​ണു കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ചു വി​ല​ക്കു​റ​വി​ല്‍ മ​ണ്ണെ​ണ്ണ ല​ഭി​ക്കു​ന്ന​തെ​ന്നു കോ​യ​മ്പ​ത്തൂ​രി​ലെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ല്‍ എ​ല്ലാ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ അ​ര ലീ​റ്റ​ര്‍ മ​ണ്ണെ​ണ്ണ വീ​ത​മാ​ണു ന​ല്‍​കു​ന്ന​ത്.

നേ​ര​ത്തെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള മ​ഞ്ഞ കാ​ര്‍​ഡി​നു റോ​സ് കാ​ര്‍​ഡി​നും ഒ​രു ലീ​റ്റ​ര്‍ വീ​തം മ​ണ്ണെ​ണ്ണ ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, പി​ന്നീ​ട് ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ എ​ല്ലാ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ അ​ര ലീ​റ്റ​ര്‍ വീ​ത​മാ​ക്കി.

എ​ന്നാ​ല്‍, ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ല്ലാ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും ഓ​രോ മാ​സ​വും 16 രൂ​പ നി​ര​ക്കി​ല്‍ ഒ​രു ലീ​റ്റ​ര്‍ മ​ണ്ണെ​ണ്ണ മു​ട​ക്ക​മി​ല്ലാ​തെ ന​ല്‍​കി വ​രു​ന്നു​ണ്ട്. കേ​ന്ദ്രം നി​കു​തി കൂ​ട്ടി​യി​ട്ടും ത​മി​ഴ്‌​നാ​ട് സ​ബ്‌​സി​ഡി വെ​ട്ടി​ക്കു​റ​ച്ചി​ല്ലെ​ന്നും റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment