അന്ന് ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ കേസായിരുന്നു ഞാന്‍ ! എന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു; ഇത് തന്റെ രണ്ടാം ജന്മമെന്ന് പ്രണവിന്റെ നായിക…

മലയാളത്തിലെ യുവനടനും സഹസംവിധായകനുമായ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. റേച്ചല്‍ ഡേവിഡായിരുന്നു ചിത്രത്തിലെ നായിക. ഈ ഒരൊറ്റ ചിത്രത്തോട് കൂടി തന്നെ റേച്ചല്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. സൂപ്പര്‍ താരവും എംപിയുമായ സുരേഷ് ഗോപി നായകനായ കാവല്‍ എന്ന സിനിമയിലും റേച്ചല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റേച്ചല്‍പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താന്‍ കുട്ടിക്കാലത്ത് മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടും താന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുമായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. റേച്ചല്‍ ഡേവിഡിന്റെ വാക്കുകള്‍ ഇങ്ങനെ…ചെറുപ്പത്തില്‍ എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള…

Read More