വിജയ്ബാബു നടിയ്‌ക്കൊപ്പം കഴിഞ്ഞത് ഫ്‌ളാറ്റുകളിലും ആഡംബര ഹോട്ടലിലും ! അഞ്ചിടങ്ങളില്‍ വെച്ച് പീഡനം;സിസിടിവി ദൃശ്യങ്ങള്‍…

യുവനടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

പോലീസ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്.

ഇതില്‍ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
നടനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു ഇന്നലെ പ്രതികരിച്ചിരുന്നു.

അതേ സമയം വിജയ് ബാബുവിന് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്‍കൂര്‍ ജാമ്യം തേടുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ്.

എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇയാളുടെ ഫ്‌ളാറ്റില്‍ പരിശോധന നടക്കുകയാണ്.

ഇയാള്‍ ദുബായിലാണ് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു

Related posts

Leave a Comment