കോവിഡ് കൂടുന്നത് സര്‍ക്കാരിന്റെ തെറ്റു മൂലമല്ല ! ജനങ്ങള്‍ നിയമം പാലിക്കാത്തതാണ് ഇതിനു കാരണം; ഖുശ്ബു പറയുന്നതിങ്ങനെ…

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു കാരണം ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ലെന്നും ജനങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമാണെന്നും തുറന്നു പറഞ്ഞ് നടിയും ബിജെപി നേതാവുമായ ഖുശ്ബു.

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതാണ് ഇതിനു കാരണമെന്നും ഈ നിയമങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

”കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നമ്മളും അതില്‍ മുഖ്യപങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാവുന്നത്.” ഖുശ്ബു തന്റെ ട്വീറ്റില്‍ പറയുന്നു.

Related posts

Leave a Comment