ആരാണ് ആ സ്ത്രീ ? സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം; സ്കൂ​ളി​ലെ ആ​യ​യാ​ണെ​ന്നു പ​റ​ഞ്ഞ് ഫോ​ൺ വി​ളിച്ച യുവതിയെ തേടി പോലീസ്‌

പി​റ​വം: പ​തി​മൂ​ന്നു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. പി​റ​വ​ത്തെ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന രാ​മ​മം​ഗ​ലം സ്വ​ദേ​ശി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ശ്ര​മം.

സ്കൂ​ളി​ലെ ആ​യ​യാ​ണെ​ന്നു പ​റ​ഞ്ഞ് ഇ​ന്ന​ലെ രാ​വി​ലെ ഒ​രു സ്​ത്രീ കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു.

സ്കൂ​ൾ ബ​സ് വ​രി​ല്ലെ​ന്നും പ​ക​രം ഓ​ട്ടോ​റി​ക്ഷ അ​യ​യ്ക്കാ​മെ​ന്നും പ​റ​ഞ്ഞു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഒ​രു സ്ത്രീ ​വീ​ടി​ന് മു​ന്നി​ലെ​ത്തി.

ഇ​തി​നു തൊ​ട്ടു​മു​മ്പ് സ്കൂ​ൾ ബ​സ് എ​ത്തു​ക​യും കു​ട്ടി അ​തി​ൽ ക​യ​റി​പ്പോ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ സ​ത്രീ ഓ​ട്ടോ​റി​ക്ഷ​യി​ൽ​ത​ന്നെ തി​രി​ച്ചു​പോ​യി.

സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ രാ​മ​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്ത്രീ ​വ​ന്ന ഓ​ട്ടോ​റി​ക്ഷ രാ​മ​മം​ഗ​ലം ക​ട​വ് ഭാ​ഗ​ത്തു​ള്ള സ്റ്റാ​ൻ​ഡി​ൽ ഓ​ടു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്തു.

സ്ത്രീ​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത്. ഫോ​ൺ ന​മ്പ​ർ പി​ന്തു​ട​ർ​ന്നു സ്ത്രീ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment