പെട്ടെന്ന് പണം ഉണ്ടാക്കണം! കൗമാരക്കാരന്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; യാതൊരു കൂസലുമില്ലാതെയുള്ള മറുപടി കേട്ട് പോലീസ് ഞെട്ടി

ച​ണ്ഡി​ഗ​ഡ്: മോ​ച​ന​ദ്ര​വ്യ​ത്തി​നാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ഞ്ചു വ​യ​സു​കാ​രി​യെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി വാ​ട്ട​ർ ടാ​ങ്കി​ൽ മു​ക്കി കൊ​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള​രെ പെ​ട്ടെ​ന്ന് പ​ണം ഉ​ണ്ടാ​ക്കാ​നാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന​തെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പ​ശ്ചാ​ത്താ​പം ലേ​ശ​മി​ല്ലാ​തെ​യാ​യി​രു​ന്നു കൗ​മാ​ര​ക്കാ​ര​ന്‍റെ മ​റു​പ​ടി​ക​ൾ. സി​നി​മ ക​ണ്ടാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​യാ​ൾ വാ​ട്ട​ർ കൂ​ള​റി​ൽ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തു.

സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ ക​ട​യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു. പി​ന്നീ​ട് ഇ​യാ​ൾ 20 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ൺ ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​ക്കാ​ണ് ഫോ​ൺ ചെ​യ്ത​ത്. ഫോ​ൺ​വി​ളി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി ബ​ഹ​ളം​കൂ​ട്ടു​മെ​ന്ന് ഭ​യ​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related posts