ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി; ലക്ഷദ്വീപ് തീരത്തു നിന്നാണ് നാവികസേന ഇവരെ കണ്ടെത്തിയത്

കൊച്ചി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ലക്ഷദ്വീപ് തീരത്തു നിന്നാണ് നാവികസേന ഇവരെ കണ്ടെത്തിയത്. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ നിന്നാണ് നാവിക സേന മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതെന്നാണ് വിവരം

നാവികസേനയുടെ ഐഎൻഎസ് കൽപേനി നടത്തിയ തെരച്ചിലിലാണ് അവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎൻഎസ് കൽപേനിയിൽ തെരച്ചിലിനായി പുറപ്പെട്ടിരുന്നു.

Related posts