കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവം: മൈസൂരു സ്വദേശികളെ ചോദ്യം ചെയ്യുന്നു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്

kidnapedകോതമംഗലം: അന്തര്‍സംസ്ഥാന കുഴല്‍പ്പണ തട്ടിപ്പുകാരന്‍ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാര്‍ (30) നെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ മൈസൂര്‍ സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചതായിസൂചന. മൈസൂര്‍ സ്വദേശികളായ യദുകൃഷ്ണന്‍, ശിവാനന്ദ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് അറിയുന്നത്.  ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്നു വൈകുന്നേരത്തോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

സംഭവത്തില്‍ കോതമംഗലം സ്വദേശികളായ രണ്ടു പേര്‍കൂടി ഉള്‍പ്പെട്ടിട്ടുള്ളതായാണ് അറിയുന്നത്. മുന്‍പ് അറസ്റ്റിലായ രാമല്ലൂര്‍ സിബി ചന്ദ്രന്‍ (32) ന്റെ ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ കുത്തുകുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന അടിമാലി സ്വദേശി അന്‍സാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നു. തട്ടിക്കൊണ്ട് പോകല്‍ സംഘത്തിനു  സൗകര്യം ഒരുക്കി ഒത്താശ ചെയ്തത് സിബി ചന്ദ്രനും കൂട്ടാളികളുമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഒക്ടോബര്‍ 31 നാണ് ഇന്നോവ കാറിലെത്തിയ മുഖംമൂടിധരിച്ച് ആയുധധാരികളായ എട്ടംഗ സംഘം അരുണ്‍ കുമാറിനെ തട്ടിക്കൊണ്ട് പോയത്. എന്നാല്‍, അരുണ്‍കുമാറിനെ ആദ്യം തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ പക്കല്‍ നിന്നും മറ്റൊരു സംഘം  വിണ്ടുംതട്ടിക്കൊണ്ടുപോയതായാണ് മുന്‍പ് പിടിയിലായ സംഘം മൊഴി നല്‍കിയിട്ടുള്ളത്. സാഹചര്യതെളിവുകള്‍ ഇതു സ്ഥിരീ കരിക്കുന്നതായും പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം സിഐ വി.ടി ഷാജന്റെ നേത്യത്വത്തില്‍  കഴിഞ്ഞ ദിവസം മൈസൂരിലെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

മൈസൂരിരില്‍ നിന്നു പിടിയിലായവരില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്. കേസ് അന്വേഷണത്തില്‍ നല്ല പുരോഗതിയുരെണ്ടെന്നു പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാകുന്നില്ല.

തട്ടികൊണ്ടു പോയ സംഘത്തിലെ നാല് പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മൈസൂര്‍ സ്വദേശികളെ കൂടാതെ ഇതുവരെ നാല് പ്രതികള്‍ അറസ്റ്റിലായിയിട്ടുണ്ട്.

മൈസൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരുമായി ഇന്നലെ രാത്രിയാണ് അന്വേഷണ സംഘം കോതമംഗലത്തെത്തിയത്.അരുണിനെ കണ്ടെത്തി ഡിസംബര്‍ ആറിനു മുമ്പ് ഹാജരാക്കണമെന്നാണ് ഹൈക്കോടതി പോലീസിന് ഉത്തരവ് നല്‍കിയിട്ടുള്ളത്. അരുണിന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അരുണിന്റെ പേരിലും മൂന്നുകുഴല്‍പ്പണ തട്ടിപ്പ് കേസ് നിലവിലുള്ളതായാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് കോടതിയില്‍ എത്തിയാല്‍ അറസ്റ്റ് സാധ്യതയും മുന്നിലുണ്ട്. കുഴല്‍പ്പണ തട്ടിപ്പുമായി ബന്ധപ്പെട്ട് പിതാവ് കോടാലി ശ്രിധരന്റെയും മകന്‍ അരുണിന്റെയും പേരില്‍ നിരവധി കേസുള്ളതിനാല്‍ ഇരുവരും പിടികൊടുക്കാത്തതാണോയെന്ന്  പോലീസിസ് സംശയിക്കുന്നുണ്ട്. ഒരേ സമയം അച്ഛനേയും മകനേയും കണ്ടെത്തേണ്ട അവസ്ഥയിലാണ് പോലീസ്. ഇന്നാല്‍ ഇവരുടെ ഒളി സങ്കേതത്തെക്കുറിച്ച് പോലിസിന് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും സൂചനയുണ്ട്.

Related posts