തെരുവു നായ്ക്കള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പത്തോളം കോഴികളെ കടിച്ചു കൊന്നു

CHIKEN

കഴക്കൂട്ടം :വീട്ടുവളപ്പിലെ കോഴിക്കൂട്ടിലെ പത്തോളം കോഴികളെ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി  കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയായിരുന്നു സംഭവം. തെരുവുനായ്ക്കളാണ് കോഴികളെ കടിച്ച് കൊന്നതെന്നാണ് സംശയം.

ചന്തവിള സുകുമാരന്‍ നായര്‍ ലൈന്‍ സൗപര്‍ണ്ണികയില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ പ്രജിത്തിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെയാണ് കൊന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി കൂട് അടച്ചിരുന്നു.

കൂട്ടിലുണ്ടായിരുന്ന കോഴികളെല്ലാം ചത്ത നിലയിലാണ്. ഏതാനും എണ്ണത്തെ കാണായായിട്ടും ഉണ്ട്.മതില്‍ക്കെട്ടില്ലാത്ത തുറന്ന പറമ്പിലായിരുന്നു കോഴിക്കൂട്. ഈ ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

Related posts