പിന്നിലൂടെയെത്തിയ അയാൾ..! വീട്ടുമുറ്റത്ത് നിന്ന യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം;കൂടരഞ്ഞിയിൽ സംഭവിച്ചത്


കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ കൂ​മ്പാ​റ​യി​ൽ യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു പോ​കാ​ൻ ശ്ര​മം. ഞാ​യ​റാ​ഴാ​ച വൈ​കീ​ട്ട് 6. 45 ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന് പു​റ​ത്തെ ശു​ചി​മു​റി​യി​ൽ പോ​യി തി​രി​ച്ചു വ​രു​മ്പോ​ൾ പി​ന്നി​ൽ നി​ന്നും വ​ന്ന ഒ​രാ​ൾ വാ​പൊ​ത്തി പി​ടി​ച്ച് വീ​ടി​ന് പി​റ​ക് വ​ശ​ത്തേ​ക്ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു എ​ന്ന് യു​വ​തി പ​റ​യു​ന്നു. ഈ ​സ​മ​യം താ​ൻ ഒ​ച്ച​വെ​ച്ച​ങ്കി​ലും വീ​ട്ടു​കാ​ർ അ​റി​ഞ്ഞി​ല്ല.

കു​ത​റി മാ​റാ​നു​ള്ള ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ക​ടി​ച്ച് പി​ടി​വി​ടുവിക്കുകയായിരുന്നു. ഇതോടെ അക്രമി അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടട്ടുവെന്നാണ് യു​വ​തി പ​റ​യു​ന്നത്.

സം​ഭ​വ സ​മ​യം വീ​ട്ടി​ൽ യു​വ​തി​യു​ടെ മാ​താ​വും കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റെ നേ​രം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ട​ത്താ​നാ​യി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​മ്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment