അന്ധവിശ്വാസം: ഗ്ര​ഹ​ണ സ​മ​യ​ത്ത് കു​ട്ടി​ക​ളെ ക​ഴു​ത്ത​റ്റം മ​ണ്ണി​ൽ കു​ഴിച്ചു​മൂ​ടി മാ​താ​പി​താ​ക്ക​ൾ; കാരണം…

നൂ​റ്റാ​ണ്ടി​ലെ സൂ​ര്യ​ഗ്ര​ഹ​ണം ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​യ​പ്പോ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ക​ഴു​ത്ത​റ്റം മ​ണ്ണി​ൽ കു​ഴി​ച്ചു​മൂ​ടി മാ​താ​പി​താ​ക്ക​ൾ. സൂ​ര്യ​ഗ്ര​ഹ​ണ സ​മ​യ​ത്ത് മ​ണ്ണി​ല്‍ കു​ഴി​ച്ചി​ട്ടാ​ല്‍ സു​ഖം പ്രാ​പി​ക്കു​മെ​ന്ന അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ പു​റ​ത്താ​യി​രു​ന്നു കു​ട്ടി​ക​ളെ കു​ഴി​ച്ചി​ട്ട​ത്. ക​ർ​ണാ​ട​ക​യി​ലെ കാ​ലാബുരാഗി​യി​ലാ​ണ് ഇ​ങ്ങ​നൊ​രു വി​ശ്വാ​സം നി​ല​നി​ൽ​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ലും ഇ​ന്ന് രാ​വി​ലെ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി​രു​ന്നു. ഗ്ര​ഹ​ണ​സ​മ​യ​ത്ത് കാ​ലാ​ബു​രാ​ഗി​യി​ലെ താ​ജ്സു​ൽ​ത്താ​ൻ​പു​ർ ഗ്രാ​മ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മൂ​ന്നു കു​ട്ടി​ക​ളെ മ​ണ്ണി​ൽ‌ ക​ഴു​ത്ത​റ്റം കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ക​ര​ഞ്ഞു നി​ല​വി​ളി​ക്കു​ന്ന​തി​ന്‍റെ​യും മാ​താ​പി​താ​ക്ക​ളും ഗ്രാ​മ​വാ​സി​ക​ളും ഗ്രാ​മ​വാ​സി​ക​ളും ചു​റ്റും​കൂ​ടി നി​ൽ​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ഗ്ര​ഹ​ണ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്, ഭ​ക്ഷ​ണം ഉ​ണ്ടാ​ക്ക​രു​ത്, ഉ​റ​ങ്ങ​രു​ത്, പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്ക​രു​ത് തു​ട​ങ്ങി​യ വി​ശ്വാ​സ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ഗ്ര​ഹ​ണം ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ദോ​ഷ​മാ​ണെ​ന്ന വി​ശ്വാ​സ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ മാ​റ്റാ​ൻ ഇ​ന്ന് പ​ല​യി​ട​ത്തും ശാ​സ്ത്ര​ലോ​കം ശ്ര​മി​ച്ചി​രു​ന്നു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന അ​ന്ധ​വി​ശ്വാ​സം മാ​റ്റു​ന്ന​തി​നാ​യി സൂ​ര്യ​ഗ്ര​ഹ​ണ സ​മ​യ​ത്ത് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോ​ളേ​ജി​ൽ എ​ത്തി​യ​വ​ർ​ക്ക് പാ​യ​സം വി​ത​ര​ണം ചെ​യ്തി​രു​ന്നു. കോ​ള​ജി​ൽ ഒ​ത്തു​കൂ​ടി​യ നി​ര​വ​ധി​യാ​ളു​ക​ൾ പാ​യ​സം ആ​സ്വാ​ദി​ച്ച് കു​ടി​ച്ചാണ് മടങ്ങിയത്.

Related posts