മൊബൈലില്‍ സംസാരിക്കുമ്പോള്‍ വീണത് 60 അടി താഴ്ച്ചയുള്ള കിണറ്റില്‍, മരണത്തിന്റെ വക്കില്‍നിന്നു ബ്ലെസിയുടെ അത്ഭുത രക്ഷപ്പെടല്‍!

kinarക​ടു​ത്തു​രു​ത്തി: മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ 60 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ പെ​ണ്‍​കു​ട്ടി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ക​ളു​ടെ നി​ല​വി​ളി കേ​ട്ട പി​താ​വ് ക​യ​റി​ൽ തൂ​ങ്ങി കി​ണ​റ്റി​ൽ ഇ​റ​ങ്ങി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് പെ​ണ്‍​കു​ട്ടി​യെ​യും പി​താ​വി​നെ​യും കി​ണ​റ്റി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി.

കാ​പ്പു​ന്ത​ല പ​റ​ന്പ്ര​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ല​യി​ൽ ജോ​സി​ന്‍​റെ മ​ക​ൾ ബ്ലെ​സി മേ​രി ജോ​സ് (17) ആ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​ത്ര​യും താ​ഴ്ച​യു​ള്ള വെ​ള്ള​മി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ ബ്ലെ​സി​യു​ടേ​ത് ര​ണ്ടാം ജ​ന്മ​മാ​ണെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പ​റ​ഞ്ഞു.

മൊ​ബൈ​ൽ ഫോ​ണി​ൽ കോ​ൾ വ​ന്ന​തി​നെ തു​ട​ർ​ന്നു വീ​ടി​ന് പു​റ​ത്തി​റ​ങ്ങി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന് പു​റ​കി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റി​ന് സ​മീ​പം ബ്ലെ​സി​യെ​ത്തി​യ​ത്.സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത കി​ണ​റി​ന് സ​മീ​പ​ത്ത് നി​ന്നു സം​സാ​രി​ക്കു​ന്ന​തി​നി​ടെ ച​വു​ട്ടി​യ ക​ല്ല് ഇ​ള​കി താ​ഴേ​ക്കു വീ​ണ​തി​നെ തു​ട​ർ​ന്ന് ബ്ലെ​സി​യും കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. താ​ഴേ​ക്കു വീ​ണ ബ്ലെ​സി ഒ​ര​ടി​യോ​ളം വെ​ള്ള​മു​ള്ള കി​ണ​റ്റി​ലെ ചെ​ളി​യി​ൽ കാ​ൽ കു​ത്തി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ്ലെ​സി വീ​ണ​തി​ന്‍​റെ മ​റു​വ​ശ​ത്ത് പാ​റ​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ക​ല്ലി​ലു​ര​സി വ​ല​തു​കാ​ലി​ന് പോ​റ​ലു​ണ്ട്.

കി​ണ​റ്റി​ൽ വീ​ണ ബ്ലെ​സി പി​താ​വി​നെ വി​ളി​ച്ച് ഉ​റ​ക്കെ നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ടം കെ​ട്ടി കി​ണ​റ്റി​ലേ​ക്ക് ജോ​സ് ഇ​റ​ങ്ങി. ഈ ​സ​മ​യം ബ്ലെ​സി​യു​ടെ അ​മ്മ​യു​ടെ​യും സ​ഹോ​ദ​ര​ന്‍​റെ​യും നി​ല​വി​ളി കേ​ട്ടു നാ​ട്ടു​കാ​രും എ​ത്തി. കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ ജോ​സ് ചെ​ളി​യി​ൽ കാ​ൽ പൂ​ണ്ടു പോ​യ ബ്ലെ​സി​യെ ഉ​യ​ർ​ത്തി​യെ​ടു​ത്ത് പാ​റ​യി​ലേ​ക്കു ക​യ​റ്റി.

ഇ​തി​നി​ടെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ആ​പ്പാ​ഞ്ചി​റ​യി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം കി​ണ​റ്റി​ലേ​ക്കു വ​ല​യി​ട്ടു കൊ​ടു​ത്തു ആ​ദ്യം ബ്ലെ​സി​യെ​യും പി​ന്നീ​ട് ജോ​സി​നെ​യും കി​ണ​റി​ന് വെ​ളി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ബ്ലെ​സി​യെ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി. ഉ​ഴ​വൂ​ർ സെ​ന്‍​റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ ബ്ലെ​സി ന​ടു​വേ​ദ​ന​യെ തു​ട​ർ​ന്ന് ഒ​രു മാ​സ​മാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ബ​സ് യാ​ത്ര പ​റ്റാ​ത്ത​തി​നാ​ൽ ഹോ​സ്റ്റ​ലി​ൽ നി​ന്ന് പ​ഠ​നം തു​ട​രു​ന്ന​തി​ന് ഇ​ന്നു​മു​ത​ൽ കോ​ള​ജി​ൽ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. മു​ന്പ് ഈ ​കി​ണ​ർ തേ​കി​യി​ട്ടു​ള്ള​താ​ണ് ഭ​യ​മി​ല്ലാ​തെ കി​ണ​റ്റി​ൽ ഇ​റ​ങ്ങാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ജോ​സ് പ​റ​ഞ്ഞു. ആ​പ്പാ​ഞ്ചി​റ ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​ജു​മോ​ൻ, അ​ഭി​ജി​ത്ത്, അ​നി​ൽ​കു​മാ​ർ, അ​രു​ണ്‍ ബാ​ബു, ദി​നേ​ശ​ൻ, അ​മ​ൽ​ജി​ത്ത്, റോ​യി എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. – See more at:

Related posts