സ്വ​പ്ന​യു​ടെ മൊ​ഴി ഞെ​ട്ടി​പ്പി​ക്കു​ന്ന​ത്! പി​ടി​ക്ക​പ്പെ​ട്ട നാ​ളു​മു​ത​ൽ പ്ര​തി​പ​ക്ഷം നി​ര​ന്ത​രം പ​റ​ഞ്ഞ് കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ഇ​തെ​ല്ലാം; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കും ഓ​ഫീ​സി​നും സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​നും എ​തി​രെ ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഇ​ഡി​ക്ക് ന​ൽ​കി​യ മൊ​ഴി ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യി ഉ​യ​ർ​ന്ന സ്ഥാ​ന​ത്തി​രി​ക്കു​ന്ന സ്പീ​ക്ക​ർ ത​ന്നെ ദു​രു​ദ്ദേ​ശ​ത്തോ​ടെ സ​മീ​പി​ച്ചെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ബി​നാ​മി പേ​രി​ൽ ഫ്ളാ​റ്റു​ണ്ടെ​ന്നു​മു​ള്ള സ്വ​പ്നാ സു​രേ​ഷി​ന്‍റെ മൊ​ഴി ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര​ന്‍റെ​യും അ​ഡി​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഢ​സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​വും അ​തീ​വ ഗു​രു​ത​ര​മാ​ണ്. സ്വ​ർ​ണ​ക്ക​ള്ള​ട​ത്ത് കേ​സ്

പി​ടി​ക്ക​പ്പെ​ട്ട നാ​ളു​മു​ത​ൽ പ്ര​തി​പ​ക്ഷം നി​ര​ന്ത​രം പ​റ​ഞ്ഞ് കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ഇ​തെ​ല്ലാം.

യു​എ​ഇ കോ​ണ്‍​ലേ​റ്റി​ൽ നി​ന്ന് രാ​ജി​വ​ച്ച വി​വ​രം താ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി പ​റ​ഞ്ഞി​രു​ന്നു എ​ന്ന സ്വ​പ്ന​യു​ടെ മൊ​ഴി​യോ​ടെ ഇ​ത്ര​യും നാ​ൾ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് വീ​ണ്ടും തെ​ളി​ഞ്ഞു.

സ്വ​പ്ന​യെ അ​റി​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​രു ഉ​ള​പ്പു​മി​ല്ലാ​തെ പ​റ​ഞ്ഞ​ത്.

താ​ൻ പ​റ​ഞ്ഞ​ത് നു​ണ​യാ​ണെ​ന്ന് ഇ​നി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സ​മ്മ​തി​ക്ക​ണമെന്നും ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment