പുലർച്ചെ  കി​ണ​റ്റി​ൽവീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ അ​യ​ൽ​വാ​സി​ക​ളും കി​ണ​റ്റി​ൽ കു​ടു​ങ്ങി; ഒടുവിൽ മൂവരേയും രക്ഷിക്കാൻ ഫയർഫോഴ്സും

ച​വ​റ :കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ അ​യ​ൽ​വാ​സി​ക​ളാ​യ യു​വ​തി​യും വി​ദ്യാ​ർ​ഥി​യും കു​ടു​ങ്ങി. പു​തു​ക്കാ​ട് മൊ​ട്ട​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ ലി​ജി​യ (40) ആ​ണ് പു​ല​ർ​ച്ച​യോ​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​യ രേ​ഖ​യും ജോ​ണി​യും യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി​കി​ണ​റ്റി​ലി​റ​ങ്ങി​യെ​ങ്കി​ലും മൂ​വ​രും കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ർ കി​ണ​റ്റി​ലെ മോ​ട്ടോറി​ന്‍റെ ക​ന്പി​യി​ൽ പി​ടി​ച്ചു​കി​ട​ന്നു.

കി​ണ​റി​ന് 20 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ണ്ട്. മ​റ്റു​ള്ള​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ച​വ​റ​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.ഫ​യ​ർ​മാ​ൻ​മാ​രാ​യ മ​ണി​ക്കു​ട്ട​ൻ ,ശ്രീ​ക്കു​ട്ട​ൻ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി മൂ​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ചു. ഉ​ട​ൻ ത​ന്നെ ഇ​വ​രെ കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts