വ്യത്യസ്ഥനാമൊരു ഓട്ടോക്കാരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല ! നന്മയുടെ വിളനിലമായ ഓട്ടോറിക്ഷ ഡ്രൈവറെക്കുറിച്ചറിയാം…

നായയെ ഉപേക്ഷിക്കാനായി കാറിന്റെ പുറകില്‍ കെട്ടിവലിച്ച മലയാളിയുടെ വീഡിയോ കുറച്ചു ദിവസം മുന്പ് വൈറലായിരുന്നു. എന്നാല്‍ നായയെ നോക്കാന്‍ വീട്ടില്‍ ആളില്ലാത്തിന്റെ പേരില്‍ അതിനെ കൂടെകൊണ്ടുനടക്കുന്ന ഒരു ഓട്ടോഡ്രൈവറുടെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.


പൂന സ്വദേശിയായ ഹര്‍വീന്ദര്‍ സിംഗാണ് നായയുമായി ഓട്ടോ ഓടിക്കുന്നത്. ഹര്‍വീന്ദറിന്റെ മകനാണ് നായയെ വീട്ടില്‍ കൊണ്ടുവന്നത്.

എന്നാല്‍ നായയെ നോക്കാന്‍ വീട്ടില്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഹര്‍വീന്ദര്‍ നായയെ കൂടെ കൂട്ടിയത്.

റോണിയെന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്.
നായയ്ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവുമെല്ലാം ഓട്ടോയില്‍ കരുതിയിട്ടുണ്ട്.

ഹര്‍വീന്ദറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത മഞ്ജരി പ്രഭുവെന്ന യാത്രക്കാരി സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹര്‍വീന്ദര്‍ സിംഗും നായയും സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Related posts

Leave a Comment