മാനസിക വൈകല്യമുള്ള യുവതിയെ പ്രണയം നടിച്ച് വലയിലാക്കി; തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡനവും; യുവാവിനെ കുടുക്കിയത് യുവതിയുടെ അമ്മയുടെ പരാതി

കോ​വ​ളം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ ഓ​ട്ടോ​യി​ൽ ക​യ​റ്റി വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പു​ങ്കു​ളം ചാ​മു​ണ്ഡീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​ലു​വി​ള വീ​ട്ടി​ൽ അ​രു​ൺ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​വ​ളം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ അമ്മ യു​വ​തി​യോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് അമ്മ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ഫോ​ർ​ട്ട് സി​ഐ അ​ജി ച​ന്ദ്ര​ൻ, വി​ഴി​ഞ്ഞം സി​ഐ എ​ൻ. ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജ രാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts