ആ ​പ​ടം വ​ലി​യ ത​രം​ഗ​മു​ണ്ടാ​ക്കി, ഷ​ക്കീ​ല ത​രം​ഗം..!   അവാർഡ് പടത്തിൽ അഭിനയിക്കാനെത്തി കിന്നാരത്തുമ്പിയിൽ പെ​ട്ടു​പോ​യ​തിനെക്കുറിച്ച് സലിംകുമാർ 


കി​ന്നാ​ര​ത്തു​ന്പി എ​ന്ന സി​നി​മ​യി​ൽ ഞാ​ൻ പെ​ട്ടുപോ​യ​താ​ണ്. എ​ന്‍റെ സീ​നി​ല്‍ അ​ങ്ങ​നെ​യൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നോ​ട് അ​വാ​ര്‍​ഡ് പ​ടം എ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ഭ​ര​ത​ന്‍ ട​ച്ചു​ള്ള സെ​ക്‌​സി​ന്‍റെ ചെ​റി​യൊ​രു അം​ശ​മു​ണ്ടെ​ന്നാ​യി​രു​ന്നു.

പ​ക്ഷെ എ​ന്‍റെ സീ​നി​ല്‍ അ​തൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ന്‍ ഷ​ക്കീ​ല​യെ നേ​രി​ട്ട് ക​ണ്ടി​ട്ടു പോ​ലു​മി​ല്ല. ഞാ​നും ജ​ഗ​തി ശ്രീ​കു​മാ​റും ചെ​യ്യാ​നി​രു​ന്ന​താ​യി​രു​ന്നു. തി​ര​ക്ക് കാ​ര​ണം ജ​ഗ​തി​ച്ചേ​ട്ട​ൻ വ​ന്നി​ല്ല.

പ​ക​രം ഞാ​നും ഷാ​ജോ​ണും കൂ​ടി​യാ​ണ് ചെ​യ്ത​ത്.​ ഡ​ബ്ബിം​ഗി​ന് ചെ​ന്ന​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ വ​ള​രെ വി​ഷ​മ​ത്തി​ലി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ചെ​യ്യാ​ന്‍ ആ​രും ത​യാ​റാ​കു​ന്നി​ല്ല.

അ​ങ്ങ​നെ​യാ​ണ് കു​റ​ച്ച് എ​ക്‌​സ്ട്രാ സീ​നു​ക​ള്‍ കൂ​ടെ ചേ​ര്‍​ത്ത് സെ​ക്‌​സ് പ​ട​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നെ വി​ളി​ച്ച​ത് ഇ​ങ്ങ​നെ പ​റ​ഞ്ഞാ​ണെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു.

നി​ങ്ങ​ള്‍​ക്ക് കാ​ശ് കി​ട്ടു​മെ​ങ്കി​ല്‍ പ​ടം അ​ങ്ങ​നെ ആ​ക്കി​ക്കോ​ളൂ, പ​ക്ഷെ പോ​സ്റ്റ​റി​ല്‍ എ​ന്‍റെ പ​ടം വ​യ്ക്ക​രു​തെ​ന്ന് പ​റ​ഞ്ഞു. എ​നി​ക്ക് വേ​റൊ​ന്നും വ​രാ​നി​ല്ല, കാ​ര​ണം എ​ന്‍റെ രം​ഗ​ങ്ങ​ളി​ല്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്ന​ല്ലോ. അ​വ​ര്‍ വ​ള​രെ മ​ര്യാ​ദ​ക്കാ​രാ​യി​രു​ന്നു. എ​ന്‍റെ പ​ടം വ​ച്ചി​ല്ല. 
-സ​ലിം കു​മാ​ര്‍

Related posts

Leave a Comment