ക​ട​ത്ത​നാ​ട്ടി​ല്‍ അ​ടി​യൊ​ഴു​ക്ക്? ത​ട​യി​ടാ​ന്‍ കോ​ണ്‍​ഗ്ര​സ്; കെ.​കെ.​ ര​മ ജ​യി​ച്ചാ​ല്‍ വ​ട​ക​ര ന​ഷ്ട​മാ​വു​മെ​ന്ന് ഒ​രു വി​ഭാ​ഗം; വോ​ട്ടു​റ​പ്പി​ക്കാ​ന്‍ പൂ​ഴി​ക്ക​ട​ക​നു​മാ​യി എ​ല്‍​ഡി​എ​ഫ്


കെ. ​ഷി​ന്‍റു​ലാ​ൽ
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ലും യു​ഡി​എ​ഫി​ന് ക​ല്ലു​ക​ടി​യാ​യി മാ​റി​യ വ​ട​ക​ര​യി​ല്‍ ക്ലൈ​മാ​ക്‌​സി​ലും ട്വി​സ്റ്റ്. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് അ​ടി​യൊ​ഴു​ക്കു​ക​ള്‍ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യാ​ണി​പ്പോ​ള്‍ കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​ല​ട്ടു​ന്ന​ത്.

രമ ജയിച്ചാൽ വടകര കോൺഗ്രസിന് നഷ്ടമാകുമോ?
വ​ട​ക​ര സീ​റ്റ് ആ​ര്‍​എം​പി​ക്ക് ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ലെ ചി​ല​ര്‍ ക​ട​ത്ത​നാ​ട​ന്‍ അ​ങ്ക​ത്ത​ട്ടി​ല്‍ ഒ​ളി​പ്പോ​രു​മാ​യി​റ​ങ്ങി​യി​ട്ടു​ണ്ട്.

വ​ട​ക​ര​യി​ല്‍ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി കെ.​കെ.​ര​മ വി​ജ​യി​ച്ചാ​ല്‍ പി​ന്നീ​ടൊ​രി​ക്ക​ലും വ​ട​ക​ര കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ചു​കി​ട്ടി​ല്ലെ​ന്ന ര​ഹ​സ്യ​പ്ര​ചാ​ര​ണ​മാ​ണ് ചി​ല​ര്‍ ന​ട​ത്തു​ന്ന​ത്.

ഇ​തോ​ടെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​ക​ണ​ക്കു​ക​ളി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ആ​ശ​ങ്ക​യി​ലാ​ണ്.

വ​ട​ക​ര സീ​റ്റ് കോ​ണ്‍​ഗ്ര​സ് ത​ന്നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഉ​യ​ര്‍​ന്ന ആ​വ​ശ്യം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും വ​ട​ക​ര​യി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് സീ​റ്റ് ഏ​റ്റെ​ടു​ക്കു​മെ​ന്നും വ​ട​ക​ര​യി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്നും ചി​ല നേ​താ​ക്ക​ള്‍ പ്ര​തീ​ക്ഷ​യും പു​ല​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ വോ​ട്ടു​ക​ണ​ക്കു​ക​ള്‍ എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കുമെ​ന്ന​തി​നാ​ല്‍ ആ​ര്‍​എം​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ലൂ​ടെ വ​ട​ക​ര പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

രഹസ്യ ചർച്ചകൾ സജീവം
എ​ന്നാ​ൽ ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സ്-​ആ​ര്‍​എം​പി സ​ഖ്യ​ത്തോ​ടെ മ​ത്സ​രി​ക്കാ​ന്‍ ഒ​രു​ങ്ങി​യ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍ മ​ങ്ങി.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ്-​ആ​ര്‍​എം​പി സ​ഖ്യ​ത്തി​നൊ​പ്പം നി​ല്‍​ക്കു​ക​യും കെ​പി​സി​സി നേ​തൃ​ത്വം കൈ​പ്പ​ത്തി ചി​ഹ്നം അ​നു​വ​ദി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് നി​യ​മ​സ​ഭാ സീ​റ്റ് പ്ര​തീ​ക്ഷ​യി​ല്‍ ആ​ര്‍​എം​പി സ​ഖ്യ​ത്തെ എ​തി​ര്‍​ത്ത​തെ​ന്ന​ത് ശ്രദ്ധേയ​മാ​യി​രു​ന്നു.

ആ​ര്‍​എം​പി നേ​താ​വും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യു​മാ​യ കെ.​കെ. ര​മ​യെ മ​ത്സ​രി​പ്പി​ച്ചാ​ല്‍ മാ​ത്രം സ​ഖ്യ​മെ​ന്ന കെ​പി​സി​സി​യു​ടെ ആ​വ​ശ്യം ഇ​വ​ര്‍​ക്ക് വീ​ണ്ടും പ്ര​തീ​ക്ഷ നൽകി. എ​ന്നാ​ല്‍ ആ​ര്‍​എം​പി ര​മ​യെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ര​ഹ​സ്യ ച​ര്‍​ച്ച​ക​ളും സ​ജീ​വ​മാ​യി.

പ്ര​ത്യ​ക്ഷ​ത്തി​ല്‍ ര​മ​യേ​യും ആ​ര്‍​എം​പി​യേ​യും എ​തി​ര്‍​ക്കാ​തെ​യും തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തു​നി​ന്ന് പൂ​ര്‍​ണ​മാ​യും വി​ട്ടു​നി​ല്‍​ക്കാ​തെ​യു​മു​ള്ള “ഓ​പ്പ​റേ​ഷ​ന്‍’ ആ​ണ് ചി​ല​ര്‍ ന​ട​ത്തു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​എം​പി​ക്കെ​തി​രേ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ​കു​മാർ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇവർ ബ​ന്ധ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യം ജ​യ​കു​മാ​ര്‍ അം​ഗീ​ക​രി​ച്ചി​ല്ല. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നൊ​പ്പ​മേ ​നി​ല്‍​ക്കൂ​വെ​ന്ന് ജ​യ​കു​മാ​ര്‍ അ​റി​യി​ച്ച​തോ​ടെ ഇ​വ​ര്‍ നീ​ക്കം ഉ​പേ​ക്ഷി​ച്ചു.

അസ്വാരസ്യം വോട്ടാക്കി മാറ്റാൻ എൽഡിഎഫ്
അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ അ​സ്വാ​ര​സ്യം മ​ന​സി​ലാ​ക്കി​യ എ​ല്‍​ഡി​എ​ഫ് കോ​ണ്‍​ഗ്ര​സ് വി​മ​ത​രു​ടെ വോ​ട്ടു​ക​ള്‍ പ​ര​മാ​വ​ധി പെ​ട്ടി​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തോ​ട് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​വ​രെ തേ​ടി ഇ​ട​ത് പാ​ള​യ​ത്ത് നി​ന്ന് ഫോ​ണ്‍​കോ​ളു​ക​ളും എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് ക​ണ​ക്കു​കൂ​ട്ടി​യ വോ​ട്ടു​ക​ളി​ല്‍ വി​ള്ള​ലു​ണ്ടാ​വു​മോ​യെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യ​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ജെ​ഡി​എ​സ് നേ​താ​വ് സി.​കെ. നാ​ണു​വാ​ണ് വ​ട​ക​ര​യി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സി.​കെ. നാ​ണു 49,211 വോ​ട്ടു​ക​ളും മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ 39,700 വോ​ട്ടു​ക​ളും നേ​ടി​യ​പ്പോ​ള്‍ ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​യാ​യ ര​മ​യ്ക്ക് 20,504 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫിന്‍റെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ല്‍ ഇ​ത്ത​വ​ണ വ​ട​ക​ര സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ് ആ​ര്‍​എം​പി ക​രു​തു​ന്ന​ത്.

Related posts

Leave a Comment