കിച്ചു ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ച പോലെ ! തന്റെ ഭര്‍ത്താവായതു കൊണ്ട് പറയുകയല്ലെന്നും മറ്റു സ്ഥാനാര്‍ഥികളേക്കാള്‍ മികച്ചയാളാണ് കൃഷ്ണകുമാറെന്നും സിന്ധു കൃഷ്ണ…

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന തന്റെ ഭര്‍ത്താവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍ മറ്റു സ്ഥാനാര്‍ഥികളെക്കാള്‍ മികച്ചയാളെന്ന് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണ.

കിച്ചു(കൃഷ്ണകുമാര്‍) ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ചപോലെയാണെന്നും, അദ്ദേഹം തോറ്റാല്‍ എല്ലാവരും വീണ്ടും തോല്‍ക്കുമെന്നും സിന്ധു പറഞ്ഞു.

കിച്ചു ജയിക്കണം, അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവര്‍ വളരെ അനുഭവ സമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി പരിചയമുണ്ട്.

കൃഷ്ണകുമാര്‍ എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവര്‍ത്തിക്കുന്ന ഓരോത്തര്‍ക്കും ഇക്കാര്യം അറിയാമെന്നും സിന്ധു മാധ്യമങ്ങളോടു പറഞ്ഞു.

കൃഷ്ണകുമാര്‍ രാഷ്ട്രീയക്കാരനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എംഎല്‍എ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം കൃഷ്ണകുമാര്‍ ജയിച്ചുകഴിഞ്ഞാല്‍ മണ്ഡലത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment