അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ ചു​മ​ർ​ചി​ത്ര രം​ഗ​ത്ത് സ​ജീ​വ​മായിരുന്ന   ​ചുമ​ർ​ചി​ത്ര​ക​ലാ ആ​ചാ​ര്യ​ൻ  കെ.​കെ.​വാ​രി​യ​ർ അ​ന്ത​രി​ച്ചു

ഗു​രു​വാ​യൂ​ർ: ചു​മ​ർ​ചി​ത്ര​ക​ലാ ആ​ചാ​ര്യ​ൻ കെ.​കെ.​വാ​രി​യ​ർ (84) അ​ന്ത​രി​ച്ചു. ഇ​ന്നു രാ​വി​ലെ 11.30ന് ​തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 15 വ​ർ​ഷ​ത്തോ​ള​മാ​യി ഗു​രു​വാ​യൂ​ർ തെ​ക്കേ​ന​ട​യി​ൽ തു​ള​സി​ന​ഗ​റി​ലെ ചി​ത്ര​ഗേ​ഹം എ​ന്ന വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ചു​മ​ർ​ചി​ത്ര രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. പ​ഴ​യ​കാ​ല ക്ഷേ​ത്ര​ങ്ങ​ളി​ലെ ചു​മ​ർ​ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി സം​ര​ക്ഷി​ച്ചി​രു​ന്ന​ത് കെ.​കെ.​വാ​രി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള 98 ചി​ത്ര​ങ്ങ​ളാ​ണ് സം​ര​ക്ഷി​ച്ചി​ട്ടു​ള്ള​ത്. 1970ൽ ​ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം അ​ഗ്നി​ബാ​ധ​യ്ക്കി​ര​യാ​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ ചു​മ​ർ​ചി​ത്ര​ങ്ങ​ൾ പു​ന​സൃ​ഷ്ടി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ​ത് കെ.​കെ.​വാ​രി​യ​രാ​യി​രു​ന്നു.

2002ൽ ​ചു​മ​ർ​ചി​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ചി​ത്ര​സൂ​ത്രം എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​രാ​മാ​യ​ണം, സ്വാ​മി​വി​വേ​കാ​ന​ന്ദ​ച​രി​തം, താ​ന്ത്രി​ക​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ പ്ര​സി​ദ്ധ​മാ​ണ്.1934ൽ ​ക​ണ്ണൂ​ർ മ​ട്ട​ന്നൂ​രി​ലെ നാ​രാ​യ​ണ​ൻ ത​ങ്ങ​ൾ ക​ല്ലൂ​രി​ല്ല​ത്തി​ന്‍റെ​യും മാ​ധ​വി വാ​ര​സ്യാ​രു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. ത​ല​ശേ​രി​യി​ലെ സി.​വി.​ബാ​ല​ൻ​നാ​യ​ർ എ​ന്ന ഗു​രു​വി​ൽ​നി​ന്നാ​ണ് ചു​മ​ർ​ചി​ത്രം അ​ഭ്യ​സി​ച്ച​ത്.

ധാ​രാ​ളം ശി​ഷ്യ·ാ​രാ​ണു​ള്ള​ത്. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.ഭാ​ര്യ: ദാ​ക്ഷാ​യ​ണി വാ​ര​സ്യാ​ർ. മ​ക്ക​ൾ: ശ​ശി​കു​മാ​ർ (ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ്, കൊ​ച്ചി), താ​രാ കൃ​ഷ്ണ​കു​മാ​ർ (പ്രി​ൻ​സി​പ്പ​ൽ, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ, ചേ​വാ​യൂ​ർ), ര​വി​കു​മാ​ർ (ക​ണ്ണൂ​ർ ബി​എ​സ്എ​ൻ​എ​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ). മ​രു​മ​ക്ക​ൾ: ഉ​ഷ, കൃ​ഷ്ണ​കു​മാ​ർ, സു​ധ. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക്ക് 12ന് ​മ​ട്ട​ന്നൂ​രി​ലെ പൊ​റോ​റ ശ്മ​ശാ​ന​ത്തി​ൽ.

Related posts