രാ​ഷ്‌​ട്രീ​യ,സി​നി​മ സ്വ​ർ​ണ​ത്തി​ള​ക്കം! സ്വ​ർ​ണ​ക്ക​ട​ത്ത് ബ​ന്ധ​ങ്ങ​ൾ ചെ​ന്നെ​ത്തു​ന്ന​ത് കേ​വ​ലം ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് മാ​ത്ര​മ​ല്ല…

കൊ​ണ്ടോ​ട്ടി: സ്വ​ർ​ണ​ക്ക​ട​ത്ത് ബ​ന്ധ​ങ്ങ​ൾ ചെ​ന്നെ​ത്തു​ന്ന​ത് കേ​വ​ലം ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ, സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടി​യാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ഇ​ട​നി​ല​ക്കാ​രി​ൽ പ​ല​പ്പോ​ഴും രാ​ഷ്ട്രീ​യ-​സി​നി​മ ബ​ന്ധ​ങ്ങ​ൾ ഏ​റെ​യാ​ണ്.

സ്ക്രീ​നി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ന​ടീ​ന​ടന്മാരെ വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്വ​ർ​ണ​ക്ക​ട​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്പോ​ൾ സം​ഘ​ത്തി​ന് പ​ല​പ്പോ​ഴും ബ​ലം ല​ഭി​ക്കാ​ൻ പ്ര​മു​ഖ രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കു​ന്നു.

സി​നി​മ​ക​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് വ​ലി​യ പ​ണ​മു​ട​ക്കു​ന്ന ആ​ഡംബര ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​വ​രി​ൽ സ്വ​ർ​ണം കൊ​ടു​ത്ത​യ​ക്കു​ന്ന പ്ര​വ​ണ​ത അ​ടു​ത്തി​ടെ വ​രെ​യു​ണ്ടാ​യി​രു​ന്നു. സെ​ലി​ബ്രി​റ്റി ആ​യ​തി​നാ​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ കു​റ​യു​മെ​ന്ന ധാ​ര​ണ​യാ​ണ് ഇ​തി​ന് പി​ന്നി​ലു​ള​ള​ത്.

കൊ​ച്ചി​യി​ലും കൊ​ടു​വ​ള​ളി​യി​ലും പി​ടി​ക്ക​പ്പെ​ട്ട സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക് ഇ​ട​ത്-​വ​ല​ത് പാ​ർ​ട്ടി​ക​ളി​ലെ പ്ര​മു​ഖന്മാരു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ക​ള​ള​ക്ക​ട​ത്ത് കേ​സി​ലും രാ​ഷ്ട്രീ​യ​ബ​ന്ധ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

Related posts

Leave a Comment