ബ​ന്ധു​ബ​ല​വും സു​ഹൃ​ദ് ബ​ന്ധ​വും ഏ​റെ​യു​ണ്ട്, പ​ക്ഷേ..! പി​താ​വി​ന് മ​ക്ക​ൾ അ​ന്ത്യ​യാ​ത്ര ന​ൽ​കി; ആ​രെ​യും അ​റി​യി​ക്കാ​തെ…

മു​ക്കം: സ്നേ​ഹി​ത​രും കു​ടും​ബ​ക്കാ​രും അ​യ​ൽ​ക്കാ​രു​മാ​യ നി​ര​വ​ധി പേ​ർ എ​ത്താ​നു​ണ്ടെ​ങ്കി​ലും സ്നേ​ഹ​നി​ധി​യാ​യ പി​താ​വി​ന് മ​ക്ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത് ആ​രെ​യും അ​റി​യി​ക്കാ​തെ.

കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി വി​ള​ക്കോ​ട്ടി​ൽ അ​ഹ​മ്മ​ദ് ഹാ​ജി​ക്കാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ച്ച് മ​ക്ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

മ​ണാ​ശേ​രി കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖം കാ​ര​ണം ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 നാ​ണ് അ​ഹ​മ്മ​ദ് ഹാ​ജി മ​രി​ച്ച​ത്.

അ​ഞ്ച് ആ​ൺ​മ​ക്ക​ളും ര​ണ്ടു പെ​ൺ​മ​ക്ക​ളും ഉ​ൾ​പ്പെ​ടെ ഏ​ഴ് മ​ക്ക​ളു​ള്ള അ​ഹ​മ്മ​ദ് ഹാ​ജി​ക്ക് ബ​ന്ധു​ബ​ല​വും സു​ഹൃ​ദ് ബ​ന്ധ​വും ഏ​റെ​യു​ണ്ട്. പ​ക്ഷേ നാ​ട്ടി​ൽ മ​ഹാ​മാ​രി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​യ മ​ക്ക​ൾ ആ​ർ​ക്കു​വേ​ണ്ടി​യും കാ​ത്തു​നി​ന്നി​ല്ല.

പു​ല​ർ​ച്ചെ അ​ഞ്ച​ര മ​ണി​ക്ക് മു​ന്പ് മ​ക്ക​ളു​ടെ മാ​ത്രം സാ​ന്നി​ധ്യ​ത്തി​ൽ നെ​ല്ലി​ക്കാ​പ​റ​മ്പ് ജു​മാ​മ​സ്ജി​ദി​ൽ മ​യ്യ​ത്ത് ഖ​ബ​റ​ട​ക്കി. ജ​നാ​സ ന​മ​സ്കാ​രം വീ​ട്ടി​ൽ ത​ന്നെ​യാ​ക്കി. രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക് ഡൗ​ൺ ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും അ​ധി​കൃ​ത​രു​ടെ വാ​ക്കു​ക​ൾ മാ​നി​ക്കാ​തെ കൂ​ട്ടം കൂ​ടു​ന്ന​വ​ർ​ക്ക് മാ​തൃ​ക​യാ​വു​ക​യാ​ണ് പി​തൃ വി​യോ​ഗ​ത്തി​നി​ട​യി​ലും മാ​ന​വ സു​ര​ക്ഷ​യി​ൽ ആ​കു​ല​രാ​കു​ന്ന ഈ ​മ​ക്ക​ൾ.

ഇ​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രാ​നും അ​നു​ശോ​ച​ന​മ​റി​യി​ക്കാ​നും അ​ധി​ക​മാ​രും എ​ത്തി​യി​ല്ലെ​ങ്കി​ലും മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​വ​രു​ടെ മ​ന​സി​നെ അ​നു​മോ​ദി​ക്കാ​ൻ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മ​റ​ന്നി​ല്ല.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ടി അ​ഷ്റ​ഫ്, സെ​ക്ര​ട്ട​റി അ​ൻ​സു എ​ന്നി​വ​ർ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി‍​യാ​ണ് അ​നു​മോ​ദി​ച്ച​തും ഒ​പ്പം അ​നു​ശോ​ച​നം അ​റി​യി​ച്ച​തും.

Related posts

Leave a Comment