മു​ച്ഛേ കു​ച്ഛ് ന​ഹി മാ​ലും! കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ലഭിച്ച ഉത്തരം ഇങ്ങനെ…

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ൽ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത് “മു​ച്ഛേ കു​ച്ഛ് ന​ഹി മാ​ലും’ (എ​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല) എ​ന്നു​ള്ള ഉ​ത്ത​ര​ം മാത്രം.

3000 ത്തോ​ളം അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കി​ഴ​ക്ക​മ്പ​ല​ത്തെ ക്യാ​മ്പി​ൽ തി​ങ്ങി​പ്പാ​ർ​ക്കു​ന്നു​ണ്ട്. സം​ഭ​വ സ​മ​യ​ത്ത് 500ഓ​ളം പേ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.

എ​ന്നാ​ൽ ഒ​രേ മു​റി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പോ​ലും സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​വ​രെ അ​റി​യു​ക പോ​ലു​മി​ല്ല എ​ന്ന ത​ര​ത്തി​ലാ​ണ് മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​വ​രെ കൊ​ണ്ടു​പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ബാ​ക്കി​യു​ള്ള​വ​ർ ഭ​യാ​ശ​ങ്ക​യി​ലു​മാ​ണ്.

ഷീ​റ്റു​മേ​ഞ്ഞ് നി​ര​നി​ര​യാ​യു​ള്ള മു​റി​ക​ൾ പ​ല ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്ന​താ​ണ് ലേ​ബ​ർ ക്യാ​മ്പ്. കി​റ്റെ​ക്സ് ക​മ്പ​നി​യു​ടെ തൊ​ട്ട​രി​കി​ൽ ത​ന്നെ​യാ​ണി​ത്.

വ​ലി​യൊ​രു ഗേ​റ്റും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ക്യാ​മ്പി​ന് മാ​ത്ര​മാ​യു​ണ്ട്. ഇ​തി​നു പു​റ​മേ, തൊ​ട്ട​ടു​ത്തു​ള്ള ക​മ്പ​നി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും ക​ണ്ണെ​ത്തു​ന്ന സ്ഥ​ല​മാ​ണി​ത്.

സ്പോ​ട്ട്‌​ലൈ​റ്റു​ക​ളും സി​സി​സി​ടി​വി. കാ​മ​റ​ക​ളും നി​രീ​ക്ഷ​ണ​ത്തി​നാ​യു​ണ്ട്. സംഭവത്തിൽ 156 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Related posts

Leave a Comment