കിഴക്കന്പലത്തെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളുടെ അ​ഴി​ഞ്ഞാ​ട്ടം! 156 പേർ അറസ്റ്റിൽ; നാട്ടുകാർക്കും പോലീസുകാർക്കും പൊതിരെ തല്ല്; ആഘോഷം ആക്രമണമായി മാറി

കി​ഴ​ക്ക​മ്പ​ലം: എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സു​കാ​ർ​ക്കു നേ​രെ​യും നാ​ട്ടു​കാ​ർ​ക്കു​നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള 156 പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ 24 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടൊ​പ്പ​മാ​ണ് മ​റ്റു​ള്ള​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി​ക​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി 11 വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ന്ന​ത്തു​നാ​ട്, പു​ത്ത​ൻ​കു​രി​ശ്, പി​റ​വം, ത​ടി​യി​ട്ട പ​റ​മ്പ് സ്റ്റേ​ഷ​നു​ക​ളി​ലാ​യു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഇ​ന്ന് കോ​ല​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

സം​ഭ​വ​ത്തി​ൽ പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്പി അ​നു​ജ് പ​ലി​വാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 19 പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

നാട്ടുകാർക്കും പോലീസുകാർക്കും പൊതിരെ തല്ല്

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പ​​ന്ത്ര​​ണ്ടോ​​​ടെ കി​​​ഴ​​​ക്ക​​​മ്പ​​​ലം കി​​​റ്റെ​​​ക്‌​​​സി​​​ലെ അ​​​തി​​​ഥിത്തൊഴി​​​ലാ​​​ളി​​​ക​​​ള്‍ താ​​​മ​​​സി​​​ക്കു​​​ന്ന ചൂ​​​ര​​​ക്കോ​​​ട്ടെ ക്യാ​​​മ്പി​​​ലാ​​​ണ് സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​യ​​​ത്.

ഇതു നി​​​യ​​​ന്ത്രി​​​ക്കാ​​​നെ​​​ത്തി​​​യ പോ​​​ലീ​​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും നാ​​​ട്ടു​​​കാ​​​രെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജീ​​​പ്പി​​​നു തീ​​​വ​​​ച്ച​​​തോ​​​ടെ ഇ​​​തി​​​ലി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ര്‍ പ്രാ​​​ണ​​​ര​​​ക്ഷാ​​​ര്‍​ഥം ഇ​​​റ​​​ങ്ങി​യോടി. മദ്യലഹരിയിൽ അക്രമികൾ മ​​​റ്റു നാ​​​ലു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ത​​​ല്ലി​​​ത്ത​​​ക​​​ര്‍​ക്കു​​​ക​​​യും ചെ​​​യ്തു.

സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ന് അ​​​യ​​​വി​​​ല്ലാ​​​തെ ​വ​​​ന്ന​​​തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ പോ​​​ലീ​​​സെ​​​ത്തി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​നീ​​​ക്കുകയായിരുന്നു.

ആഘോഷം ആക്രമണമായി മാറി

ക്രി​​​സ്മ​​​സ് ദിനത്തിലെ ആ ഘോഷത്തിനിടെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ല്‍ ചേ​​​രി​​​തി​​​രി​​​ഞ്ഞ് ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​താ​​​ണ് പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്ക​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ആ​​​ദ്യം നാ​​​ട്ടു​​​കാ​​​ര്‍ ഇ​​​ട​​​പെ​​​ട്ടെ​​​ങ്കി​​​ലും സം​​​ഘ​​​ര്‍​ഷം മൂ​​​ര്‍​ച്ഛി​​​ച്ച​​​തോ​​​ടെ പോ​​​ലീ​​​സ് ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് എ​​​ത്തി​​​യ​​​തോ​​​ടെ അ​​വ​​ർ​​ക്കു നേരേയും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ടു.

ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​വാ​​​ഹ​​​നം അ​​​ക്ര​​​മി​​​ക​​​ള്‍ അ​​​ടി​​​ച്ചുത​​​ക​​​ര്‍​ത്തു. എ​​​എ​​​സ്‌​​​ഐ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പോ​​​ലീ​​​സു​​​കാ​​​രെ ത​​​ല​​​യ്ക്ക് ക​​​ല്ലു​​​കൊ​​​ണ്ടിടിച്ച് പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ച്ചു.

പോ​​​ലീ​​​സു​​​കാ​​​രു​​​ടെ വ​​​യ​​​ര്‍​ലെ​​​സ് സെ​​​റ്റ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ശി​​​പ്പി​​​ക്കുകയും ചെയ്തു. ഓടിക്കൂടിയ നാ​​​ട്ടു​​​കാ​​​രെയും മർദിച്ചു. തു​​​ട​​​ര്‍​ന്ന് സം​​​ഭ​​​വം അ​​​ന്വേ​​​ഷി​​​ക്കാ​​​നെ​​​ത്തി​​​യ കു​​​ന്ന​​​ത്തു​​​നാ​​​ട് സ്റ്റേ​​​ഷ​​​നി​​​ലെ ജീ​​​പ്പ് അതിഥിത്തൊഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​ത്തി​​ച്ചു.

ഡോർ ചവിട്ടിപ്പിടിച്ച് വാഹനത്തിന് തീയിട്ടു

വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ പോ​​​ലീ​​​സു​​​കാ​​​രെ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത വിധം ഡോ​​​ര്‍ ച​​​വി​​​ട്ടി​​​പ്പി​​​ടി​​​ച്ച ശേ​​​ഷ​​​മാ​​​ണു തീ​​​യി​​​ട്ട​​​ത്. പോ​​​ലീ​​​സു​​​കാ​​​ര്‍ പ്രാ​​​ണ​​​ര​​​ക്ഷാ​​​ര്‍​ഥം ജീ​​​പ്പി​​​ല്‍നി​​​ന്ന് ചാ​​​ടി ഓ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

വാ​​​ഹ​​​നം പൂ​​​ര്‍​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു. ദൃ​​​ശ്യ​​​ങ്ങ​​​ള്‍ മൊ​​​ബൈ​​​ലി​​​ല്‍ പ​​​ക​​​ര്‍​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച​​​വ​​​രെ​​​യും അ​​​ക്ര​​​മി​​​ക​​​ള്‍ ഓ​​​ടി​​​ച്ചി​​​ട്ടു മ​​​ര്‍​ദി​​​ച്ചു. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ നാ​​​ട്ടു​​​കാ​​​ര്‍​ക്കു​​​ നേ​​​രെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ല്ലെ​​​റി​​​യു​​​ക​​​യും ചെ​​​യ്തു.

തു​​​ട​​​ര്‍​ന്ന് ആ​​​ലു​​​വ റൂ​​​റ​​​ല്‍ എ​​​സ്പി കെ. ​​​കാ​​​ര്‍​ത്തി​​​ക്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​ഞ്ഞൂ​​റോ​​ളം പോ​​​ലീ​​​സു​​​കാ​​​ര്‍ സ്ഥ​​​ല​​​ത്തെ​​​ത്തു​​​ക​​​യും ക്യാ​​മ്പി​​ലേ​​ക്ക് ക​​​യ​​​റി ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പിടികൂടുകയായിരുന്നു.

Related posts

Leave a Comment