ഞാന്‍ പഴയ ഫുട്‌ബോളറാണെടാ! തങ്ങള്‍ കൊച്ചുമക്കള്‍ക്കൊപ്പം കളിച്ചു ചിരിക്കുന്ന അപ്പൂപ്പനെ പരിചയപ്പെടുത്തി കെ.എം.മാണി ജൂനിയര്‍; വീഡിയോ

കേരള രാഷ്ട്രീയത്തിലെ നിര്‍ണായക വ്യക്തിത്വമായിരുന്ന കെ.എം. മാണിയുടെ വിയോഗവാര്‍ത്തയുടെ സൃഷ്ടിച്ച വേദനയിലാണ് കേരളം മുഴുവന്‍. മാണി സാറിന്റെ വിയോഗ വാര്‍ത്ത അറിയിച്ചുകൊണ്ടും അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടും മകന്‍ ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വായിച്ചവരെ ഈറനണിയിക്കുന്നതായിരുന്നു. തങ്ങളുടെ എല്ലാമെല്ലാമായിരുന്ന അച്ചാച്ചന്റെ വിയോഗ സമയത്ത് അദ്ദേഹം തങ്ങള്‍ കൊച്ചുമക്കള്‍ക്ക് ആരായിരുന്നു എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ജോസ് കെ. മാണിയുടെ മകന്‍ കുഞ്ഞുമാണിയും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

കുട്ടികള്‍ക്കൊപ്പം അവരുടെ അപ്പൂപ്പനായി കളിച്ചുചിരിക്കുന്ന കെ.എം.മാണി രാഷ്ട്രീയകേരളത്തിന് പുതിയ മുഖമാണ്. ‘എടാ അത് സെല്‍ഫ് ഗോളല്ലെടാ’ എന്നു കൊച്ചുമക്കളോട് തര്‍ക്കിക്കുന്ന മാണിയെ വിഡിയോയില്‍ കാണാം. ആദ്യ കിക്കില്‍ പന്തിനെക്കാള്‍ മുന്‍പെ അദ്ദേഹത്തിന്റെ ചെരുപ്പ് തെറിച്ചു പോയപ്പോള്‍ പൊട്ടിചിരിച്ച് കൊണ്ട് അത് ആസ്വദിക്കുകയാണ് അദ്ദേഹം. ഞാന്‍ പഴയ ഫുട്‌ബോളറാണെടീ എന്ന് അടുത്ത് നില്‍ക്കുന്ന മകളോടും മാണി സാര്‍ പറയുന്നുണ്ട്.

Related posts