പു​ലി​യി​റ​ങ്ങി​യെ​ന്ന് നാ​ട്ടു​കാ​ർ;  കാൽപാട് കണ്ടിട്ട് ക​ട്ടു​പൂ​ച്ച​യെ​ന്ന് വ​നം വ​കു​പ്പ്; മുണ്ടക്കയത്തുകാർ പുലിപ്പേടിയിൽ

മു​ണ്ട​ക്ക​യം: അ​മ​രാ​വ​തി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പാ​ട് ക​ണ്ട​താ​ണ് നാ​ട്ടി​ൽ ഭീ​തി പ​ര​ന്ന​ത്. പു​ച്ച​യു​ടേ​തി​നേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള കാ​ൽ​പാ​ടു​ക​ളാ​ണ് അ​മ​രാ​വ​തി​യി​ൽ ജോ​സി​ന്‍റെ മു​റ്റ​ത്തും പു​ര​യി​ട​ത്തി​ലും കാ​ണ​പ്പെ​ട്ട​ത്.

ജോ​സ് സ​മീ​പ​വാ​സി​ളെ വി​ളി​ച്ച് കാ​ണി​ക്കു​ക​യും നാ​ട്ടു​കാ​രി​ൽ ചി​ല​ർ വ​നം വ​കു​പ്പ് അ​ധി​ക്യ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. വൈ​കു​ന്നേ​രം ഇ​ത് പു​ലി​യു​ടെ കാ​ൽ​പാ​ട് അ​ല്ലെ​ന്നും കാ​ട്ടു പൂ​ച്ച​യു​ടേ​ത് അ​ണെ​ന്നും നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല​ന്നും എ​രു​മേ​ലി റേ​ഞ്ച​ർ അ​റി​യി​ച്ചു.

Related posts