പൊ​ന്തൻപു​ഴ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന്  കെ.​എം മാ​ണി; വ​ന​മേ​ഖ​ല​യി​ൽ കൈ​വ​ശാ​വ​കാ​ശ രേ​ഖ​യു​ള്ള​വ​രെ കു​ടി​യി​റ​ക്കി​ല്ലെ​ന്ന് വ​നം​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​ന്തൻപു​ഴ ഭൂ​മി ഇ​ട​പാ​ട് സ​ഭ നി​ർ​ത്തി വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​എം മാ​ണി അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. സ്വ​കാ​ര്യ വ്യ​ക്തി​യ്ക്ക് വ​നം കൈ​മാ​റാ​ൻ വ​നം വ​കു​പ്പ് കേ​സി​ൽ ഒ​ത്തു​ക​ളി ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് സി.​പി.​ഐ​യെ ഉ​ന്നം വ​ച്ച് ത​ന്നെ​യാ​ണ്. കേ​സിൽ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് വ​നം വ​കു​പ്പി​നെ ചൂ​ണ്ടി കെ.​എം മാ​ണി ആ​രോ​പി​ച്ചു.

പൊ​ന്തൻപു​ഴ വ​ന​മേ​ഖ​ല​യി​ൽ കൈ​വ​ശാ​വ​കാ​ശ രേ​ഖ​യു​ള്ള​വ​രെ കു​ടി​യി​റ​ക്കി​ല്ലെ​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി വ​നം മ​ന്ത്രി കെ ​രാ​ജു അ​റി​യി​ച്ചു.​സ​ർ​ക്കാ​രി​ന് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ഒ​രി​ഞ്ചു ഭൂ​മി​യും ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും വ​നം​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

Related posts