അ​യാം സോ​റി ബി​യാ​ൻ​ക! കൗ​മാ​ര​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ചി​ത്ര​ങ്ങ​ൾ ഇൻസ്റ്റഗ്രാമിൽ; മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത് കൊ​ല​യാ​ളി

ന്യൂ​യോ​ർ​ക്ക്: ഇ​ൻ​സ്റ്റ​ഗ്രാം താ​ര​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സു​ഹൃ​ത്ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു. ന്യൂ​യോ​ർ​ക്കി​ലെ ക്യൂ​ൻ​സി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ സം​ഗീ​ത​പ​രി​പാ​ടി കാ​ണാ​ൻ പോ​യ പ​തി​നേ​ഴു കാ​രി​യാ​യ ബി​യാ​ൻ​ക ഡെ​വി​ൻ​സ് എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ൻ​സ്റ്റ​ഗ്രാം താ​രം കൂ​ടി​യാ​യ ഇ​വ​രെ 21 കാ​ര​നാ​യ ബ്രാ​ൻ​ഡ​ൻ ക്ലാ​ർ​ക്കാ​ണ് കൊ​ല​പ്പെ​ടു​ത്തി​ത്. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് സം​ഗീ​ത പ​രി​പാ​ടി കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​ത്. പ​രി​പാ​ടി​യു​ടെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ബി​യാ​ൻ​ക​യെ ഒ​രു ക​റു​ത്ത എ​സ്യു​വി കാ​റി​ന​ടു​ത്ത് കൊ​ല​ചെ​യ്യ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് “അ​യാം സോ​റി ബി​യാ​ൻ​ക’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ബ്രാ​ൻ​ഡ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലി​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഇ​യാ​ൾ എ​ടു​ത്ത സെ​ൽ​ഫി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വച്ച​തോ​ടെ വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ പ്ര​ച​രി​ച്ചു.

ബി​യാ​ൻ​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കൊ​ല​യാ​ളി ത​ന്നെ​യാ​ണ് പോ​ലീസി​നെ വി​ളി​ച്ച​റി​യി​ച്ച​ത്. പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ എ​സ്യു​വി​ക്ക് അ​ടു​ത്ത് ബ്രാ​ൻ​ഡ​ൻ ക്ലാ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. പോ​ലി​സി​നെ ക​ണ്ട​യു​ട​നെ ഇ​യാ​ൾ ക​ത്തി​യു​പ​യോ​ഗി​ച്ച് സ്വ​യം കു​ത്തു​വാ​നും ക​ഴു​ത്ത് മു​റി​ക്കാ​നും ശ്ര​മം തു​ട​ങ്ങി.

പോ​ലി​സ് ഇ​യാ​ളെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഫോ​ണെ​ടു​ത്ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചി​ത്ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ബ്രാ​ൻ​ഡ​ൻ ക്ലാ​ർ​ക്കി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. കൊ​ല ന​ട​ത്തി​യ കാ​ര്യം ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം.

ക്ലാ​ർ​ക്കും ബി​യാ​ൻ​ക​യും ത​മ്മി​ലും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ഇ​യാ​ളു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പോ​ലീ​സ് നീ​ക്കം ചെ​യ്തു. ഡി​കോ​ർ​ഡ് 4ചാ​ൻ എ​ന്നീ സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലും ഇ​യാ​ൾ ചി​ത്ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്തി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ത​ട​വ് കി​ട്ടാ​വു​ന്ന വ​കു​പ്പ് ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts