പ്ല​സ്ടു​ കോ​ഴ! കെ.​എം.​ഷാ​ജി​യെ നാ​ളെ ചോ​ദ്യം ചെ​യ്യും; ഷാജിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

കോ​ഴി​ക്കോ​ട്: പ്ല​സ്ടു​കോ​ഴ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നാ​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

കോ​ഴി​ക്കോ​ട് ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഷാ​ജി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​അ​നു​വ​ദി​ച്ച​തി​ന് 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍ കു​ന്നി​ല്‍ നി​ര്‍​മി​ച്ച ആ​ഡം​ബ​ര വീ​ടി​നെക്കു​റി​ച്ചും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ട്.

കോ​ഴ വാ​ങ്ങി​യെ​ന്ന് പ​റ​യു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു വീ​ട് നി​ര്‍​മി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ത്. വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നാ​ണ് ഇ​ഡി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

നാ​ലു വ​ര്‍​ഷം മു​മ്പ് ഷാ​ജി നി​ര്‍​മി​ച്ച വീ​ട് കോ​ര്‍​പ​റേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ​ലി​പ്പ​ത്തി​ലാ​ണ് വീ​ട് നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് 27 ന് ​കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​ഡി​ക്ക് മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം വീ​ടി​ന്‍റെ ഉ​ട​മ​യാ​യ ഷാ​ജി​യു​ടെ ഭാ​ര്യ​യി​ല്‍ നി​ന്ന് ഇ​ഡി ഇ​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.

വീ​ട് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം സം​ബ​ന്ധി​ച്ചും ഇ​ത് വാ​ങ്ങാ​നും വീ​ട് നി​ര്‍​മി​ക്കാ​നും ഉ​പ​യോ​ഗി​ച്ച പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും ഇ​ഡി ചോ​ദി​ച്ച​റി​യും. ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള മ​റ്റു സ്വ​ത്തു​ക്ക​ളെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കോ​ഴ വി​വാ​ദ​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ക​രീം ചേ​ലേ​രി എ​ന്നി​വ​രി​ല്‍ നി​ന്നും ഇ​ഡി നേ​ര​ത്തെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

കൂ​ടാ​തെ, ലീ​ഗ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 33 പേ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നും നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ നൗ​ഷാ​ദ് പൂ​ത​പ്പാ​റ​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍. സി​പി​എം നേ​താ​വാ​യ കു​ടു​വ​ന്‍ പ​ത്മ​നാ​ഭ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment