ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റേ​യും പേ​രി​ൽ പ​ബ്ലി​സി​റ്റി ന​ട​ത്തു​ന്ന​ത് ശ​രി​​യ​ല്ല; കേരള പദയാത്ര പോസ്റ്ററിനെതിരേ കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര​യു​ടെ പോ​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റേ​യും പേ​രി​ൽ പ​ബ്ലി​സി​റ്റി ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. എ​സ്‌​സി-​എ​സ്‌​ടി വി​ഭാ​ഗ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് കേ​ര​ള പ​ദ​യാ​ത്ര​യു​ടെ​പോ​സ്റ്റ​റെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​സ്‌​സി-​എ​സ്‌​ടി നേ​താ​ക്ക​ൾ​ക്കൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​വെ​ന്ന പോ​സ്റ്റ​റാ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ എ​ത്തി​യ പ​ദ​യാ​ത്ര​യു​ടെ വി​ശ​ദീ​ക​ര​ണ പോ​സ്റ്റ​റി​ലാ​ണ് മ​ല​ബാ​ർ പാ​ല​സ് എ​ന്ന പ്ര​മു​ഖ ഹോ​ട്ട​ലി​ൽ എ​സ്‌​സി-​എ​സ്‌​ടി നേ​താ​ക്ക​ൾ​ക്കൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ട​ക്കം ഇ​തി​നെ​തി​രെ വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ബി​ജെ​പി യു​ടെ ഔ​ദ്യോ​ഗി​ക പേ​ജു​ക​ളി​ല​ട​ക്കം ഈ ​പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ പോ​സ്റ്റ​റി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

Related posts

Leave a Comment