‘കെ. കരുണാകരന്‍റെ മകന്‍ ലീഗുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ ശ്രമിക്കില്ല’; ലീഗിനായി എൽഡിഎഫ് കൺവീനര്‍ ഒരുപാടങ്ങ് കണ്ണീരൊഴുക്കേണ്ട; കെ. മുരളീധരൻ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. മു​സ്‌ലിം ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള സ​ഖ്യം നി​ല​നി​ര്‍​ത്താ​ൻ എ​ന്ത് വി​ട്ടു​വീ​ഴ്ച​യ്ക്കും ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 53 വ​ര്‍​ഷം മു​ൻ​പ് മു​സ്‌ലിം ലീ​ഗു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത് ത​ന്‍റെ അ​ച്ഛ​നാ​ണ്. അ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തി​ന് പ​ഴി​യും ക​ല്ലേ​റും നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ആ ​കെ. ക​രു​ണാ​ക​ര​ന്‍റെ മ​ക​ന്‍ ഒ​രി​ക്ക​ലും ലീ​ഗു​മാ​യു​ള്ള ബ​ന്ധം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന​ല്ലാ​തെ ശ്ര​മി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

മു​സ്‌ലിം ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള സീ​റ്റ് ത​ർ​ക്ക​ത്തി​ൽ പ്ര​തി​ക​രി​ച്ച ഇ. ​പി. ജ​യ​രാ​ജ​നെ​യും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു. മു​സ്‌ലിം ലീ​ഗി​നാ​യി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ക​ണ്ണീ​രൊ​ഴു​ക്ക​ണ്ട. ആ​ര്‍​ജെ​ഡി​യു​ടെ പ്ര​ശ്നം എ​ൽ​ഡി​എ​ഫ് ആ​ദ്യം പ​രി​ഹ​രി​ക്ക​ട്ടെ.​അ​തി​ന് ശേ​ഷം കോ​ണ്‍​ഗ്ര​സി​നെ ഉ​പ​ദേ​ശി​ച്ചാ​ല്‍ മ​തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ. ​സു​ധാ​ക​ര​ന്‍റെ പ​ദ​പ്ര​യോ​ഗ​ത്തി​ലും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു. കെ. ​സു​ധാ​ക​ര​ന്‍റേ​ത് മു​ഴു​വ​ൻ വാ​ക്യ​മാ​ണെ​ങ്കി​ൽ ത​മി​ഴ് ഭാ​ഷ​യി​ൽ പ​റ​യു​ന്ന പ്ര​യോ​ഗ​മാ​ണ്. ആ​ദ്യ​ത്തെ ഭാ​ഗം മാ​ത്ര​മാ​ണെ​ങ്കി​ൽ മൈ ​ഡി​യ​ര്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാം. ഇ​തൊ​ന്നും വ​ഴ​ക്കി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment